Latest NewsNewsInternational

പ്രാര്‍ത്ഥന ഏറ്റവും കൂടുതൽ വേണ്ട സമയമാണിത് ; അമേരിക്കയിൽ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോർക്ക് : അമേരിക്കയിൽ ആരാധനാലയങ്ങൾ ആവശ്യസേവനത്തിൽ ഉൾപ്പെടുമെന്നും അവ തുറന്നു പ്രവർത്തിക്കുവാൻ സ്റ്റേറ്റ് ഗവർണർമാർ ഉടനടി നടപടികൾ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവർണർമാർ ആരാധനാലയങ്ങൾ ഈയാഴ്ച തന്നെ തുറക്കുന്നതിൽ അമാന്തം കാട്ടിയാൽ പ്രസിഡന്റ് എന്ന നിലയിൽ താൻ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കക്ക് ഇപ്പോള്‍ കൂടുതല്‍ പ്രാര്‍ഥന ആവശ്യമുള്ള സമയമാണെന്നും ഗർഭഛിദ്ര ക്ലിനിക്കുകളും, മദ്യഷാപ്പുകളും അവശ്യസേവനമായി കണക്കാക്കുമ്പോൾ എന്തുകൊണ്ട് ആരാധനാലയങ്ങളെ ഒഴിവാക്കി എന്നും അദ്ദേഹം ചോദിച്ചു. അത് ശരിയായ നടപടിയല്ലെന്നും ആ തെറ്റ് തിരുത്തണമെന്നും ട്രംപ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത് അമേരിക്കയിലാണ്. രോഗികളുടെ എണ്ണത്തില്‍ ബ്രസീലാണ് ലോകത്ത് രണ്ടാമത്. 20000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം ബ്രസീലില്‍ കോവിഡ് റിപോര്‍ട്ട് ചെയ്തത്. പെറു, ചിലി. മെക്സിക്കോ എന്നവിടങ്ങളിലെല്ലാം രോഗവ്യാപനവും മരണനിരക്കും കൂടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button