കോട്ടയം: ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് കെഎസ്ആര്‍ടിസി നിരത്തിലിറങ്ങിയപ്പോള്‍ ചിലയിടങ്ങളില്‍ സ്വകാര്യബസുകളും സര്‍വീസ് തുടങ്ങി. എന്നാല്‍ ബസുകളില്‍ യാത്രക്കാര്‍ വളരെ കുറവാണ്. കോട്ടയം ഡിപ്പോയില്‍ നിന്നും ഇന്ന് രാവിലെ പത്തുമണിവരെ 17 സര്‍വീസുകളാണ് നടത്തിയത്. വൈക്കം, പാലാ, മുണ്ടക്കയം, ചങ്ങനാശേരി റൂട്ടുകളിലാണ് കൂടുതലും സര്‍വീസ് നടത്തിയത്. ഈ ഡിപ്പോകളില്‍ നിന്നുള്ള ബസുകളും കോട്ടയത്തേക്ക് സര്‍വീസ് നടത്തി. എന്നാല്‍, ഏതാനും ചില സ്വകാര്യ ബസുകളെ സര്‍വീസ് നടത്താന്‍ തയാറായിട്ടുള്ളു. നിലവിലുള്ള ചര്‍ജിന്റെ ഇരട്ടിയാണ് ഇപ്പോള്‍ വസൂലാക്കുന്നത്. നിശ്ചിത അകലം പാലിച്ചാണ് ബസുകളില്‍ ഇരുത്തുന്നത്. കൂടാതെ മാസ്ക് ധരിക്കാത്തവരെ ബസില്‍ കയറാന്‍ അനുവദിച്ചില്ല.
read also : എസ്. എസ് എൽ. സി – പ്ലസ് ടു പരീക്ഷകൾ മാറ്റി; കേന്ദ്രത്തിന് മുമ്പിൽ പിണറായി അയയുന്നു
പൊലീസുകാര്‍ ഏറെക്കുറെ റോഡുകളില്‍ നിന്നും അപ്രത്യക്ഷമായി. കോട്ടയം സസ്യമാര്ക്കറ്റിലും മത്സ്യ മാര്‍ക്കറ്റിലും പതിവിലും കൂടുതല്‍ ആളുകള്‍ എത്തി. സ്വകാര്യ കാറുകളിലും ബൈക്കുകളിലുമാണ് കൂടുതല്‍ ആളുകളും എത്തിയത്. ഓട്ടോ റിക്ഷകളും ഇന്ന് കൂടുതലായി റോഡിലിറങ്ങി.
Post Your Comments