ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് സൈന്യത്തില്‍ മുന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സേവനമനുഷ്ഠിക്കാൻ ഇതിലൂടെ കഴിയും. രാജ്യത്തെ യുവാക്കളില്‍ കൂടുതല്‍ ദേശസ്‌നേഹം വളര്‍ത്താനും അവര്‍ക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി.
ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനിക വക്താവ് അറിയിച്ചു. പ്രായവും ശാരീരികക്ഷമതയും ആകും പ്രധാന മാനദണ്ഡം. അതിർത്തിയിലും മുൻനിരയിലും ഇവരെ ജോലിക്ക് നിയോഗിക്കും. ഇതോടൊപ്പം അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയിൽനിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments