ഹൈദരബാദ്: ഇത്തവണത്തെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമടക്കം ഓസ്‌കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രമായ പാരസൈറ്റ് ബോറടിപ്പിച്ചുവെന്നും ചിത്രം പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയിയെന്നും സംവിധായകന്‍ എസ് എസ് രാജമൗലി. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ ഇന്ററസ്റ്റിംഗായി ഒന്നും തന്നെ തോന്നിയില്ലെന്നും അദ്ദേഹം പറയുന്നു. മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്റെ ഞെട്ടലിലാണ് പാരസൈറ്റ് ചിത്രത്തിന്റെ ആരാധകര്‍.
ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ച് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന ഏഷ്യന്‍ ചിത്രമായത് ചരിത്രമായിരുന്നു. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ആദ്യമായി ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചര്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ ലഭിക്കുക എന്ന വലിയ നേട്ടമായിരുന്നു ചിത്രം നേടിയത്.
രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും പുറത്ത് വന്നിട്ടുണ്ട്. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള എസ് എസ് രാജമൗലിയുടെ ബാഹുബലി സീരിസ് ലോകം മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു.
Post Your Comments