KeralaLatest News

‘ഇതേ സ്ഥാനത്ത് ഒരു ക്രിസ്ത്യൻ പുരോഹിതനോ , ഒരു ഇമാമോ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക’ – ഇതൊക്കെ പറയുമ്പോഴാണ് എന്റെ നേരെ സൈബർ ആക്രമണം നടക്കുന്നത്: ടിപി സെൻകുമാർ

. നിങ്ങൾ എത്രയൊക്കെ തെറി പറഞ്ഞാലും , അസഹിഷ്ണുത പ്രകടിപ്പിച്ചാലും ഇവിടെ സത്യം ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള ലക്ഷക്കണക്കിന് സെന്കുമാറും , അലി അക്ബറും , കങ്കണ റണൗതും , ബബിത ഫോഗാട്ടും ഉണ്ട്

കേരളത്തിന് പുറത്തു “ഒരു തരി കനൽ ” മാത്രം ഉള്ള മഹാരാഷ്ട്രയിലെ മണ്ഡലമായ പാൽഘറിൽ മൂന്ന് സന്യാസിമാരെ അതി ക്രൂരമായി മർദിച്ചു കൊന്ന സംഭവം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിട്ടും കേരളത്തിലെ സാംസ്‌കാരിക നായകന്മാർ പ്രതികരിക്കാത്തതിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്.

ഇതേപോലെ തബ്ലീഗ് ജമാഅത് കാരണമാണ് രാജ്യം മുഴുവൻ കൊറോണ പടർന്നത് എന്ന സത്യം പറഞ്ഞതിന് രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരത്തെ (ബബിത ഫോഗാട് ) ആക്ഷേപിക്കുന്നതും രാജ്യത്തിന് യാതൊരു ഉപകാരവും ഇല്ലാത്ത , ഗുണമില്ലാത്ത ചില ഫേക് ഐഡികൾ ആണ് !

നിങ്ങൾക്ക് അവരെ കാണണമെങ്കിൽ എന്റെ പോസ്റ്റ് എന്താണെന്ന് പോലും നോക്കാതെ തെറികളുടെ പ്രവാഹം നടത്തുന്ന ഐഡികൾ പരിശോധിച്ചാൽ മനസ്സിലാവും. നിങ്ങൾ എത്രയൊക്കെ തെറി പറഞ്ഞാലും , അസഹിഷ്ണുത പ്രകടിപ്പിച്ചാലും ഇവിടെ സത്യം ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള ലക്ഷക്കണക്കിന് സെന്കുമാറും , അലി അക്ബറും , കങ്കണ റണൗതും , ബബിത ഫോഗാട്ടും ഉണ്ട് .. അത് വളർത്താൻ നിങ്ങൾ പ്രേരകമാവുന്നുണ്ട്. വളമാകുന്നുണ്ട്. തിരിച്ചറിയാൻ വൈകിയവർ നേരറിയുന്നു എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളത്തിന് പുറത്തു “ഒരു തരി കനൽ ” മാത്രം ഉള്ള മഹാരാഷ്ട്രയിലെ മണ്ഡലമായ പാൽഘറിൽ മൂന്ന് സന്യാസിമാരെ അതി ക്രൂരമായി മർദിച്ചു കൊന്ന സംഭവം ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ ആരെങ്കിലും അത് ചർച്ച ചെയ്തതായി നിങ്ങൾക്ക് അറിയുമോ ?? എന്തേ ഇവിടുത്തെ അന്തി ചർച്ചകളിൽ ഇത് ഒരു വിഷയമല്ല ? അവർ സന്യാസിമാർ ആയതുകൊണ്ടോ ? അതോ കൊല്ലപ്പെട്ടത് ഹിന്ദു ആയതുകൊണ്ട് മൈലേജ് കിട്ടില്ല എന്നതുകൊണ്ടോ ?

യാതൊരു കരുണയുമില്ലാതെ വൃദ്ധ സന്യാസിയെ മർദ്ദിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

ഇതേ സ്ഥാനത് ഒരു ക്രിസ്ത്യൻ പുരോഹിതനോ , ഒരു ഇമാമോ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക. സാംസ്‌കാരിക “നായകളും”, “നിഷ്പക്ഷ” മാധ്യമങ്ങളും , കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് ജിഹാദി എല്ലാവരും കൂടി ഇന്ത്യ മുഴുവൻ അസഹിഷ്ണുത എന്ന് പറഞ്ഞ് പന്തം കത്തിച്ചേനെ!!

“HIS/HER MASTER’S VOICE ” മാത്രം വേദവാക്യമാക്കി കുരയ്ക്കുന്ന ബോളിവുഡ് , കോളിവുഡ് നടി നടൻമാർ സാമൂഹ്യ മാധ്യമങ്ങളിൽ ഇരവാദം പറഞ്ഞും ,ഇവിടെ ജീവിക്കാൻ ഭയമാണെന്നും , ഭാരതത്തിൽ ന്യുനപക്ഷ പീഡനങ്ങൾ അസഹനീയമാണെന്നും ലോകം മൊത്തം വിളിച്ചോതി രാജ്യത്തെ നാണംകെടുത്തിയേനെ !!

വണ്ടിയുടെ ടയർ പഞ്ചറായി അത്‌ മാറ്റുന്നതിനിടയിൽ ആണ് സംഭവം നടക്കുന്നത്. ഉടൻ തന്നെ വാഹനത്തിന്റെ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവരെ രക്ഷിക്കാൻ ബാധ്യസ്ഥരായ പോലീസുകാർ തന്നെ ഇവരെ മരണത്തിലേക്ക് തള്ളി വിടുന്ന അതി ക്രൂരമായ കാഴ്ചയാണ്. എന്ത് സന്ദേശമാണ് ഇത്തരം പോലീസുകാർ നമ്മുടെ സമൂഹത്തിന് നൽകുന്നത് ??? ഇവരെ മർദിച്ചു കൊന്നവരെ പോലെ തന്നെ ഈ ഹീന കൃത്യത്തിന് കൂട്ടുനിന്ന പോലീസുകാരും കുറ്റക്കാർ തന്നെയാണ്.

അതോടൊപ്പം മറ്റൊരു കാര്യം കൂടി പറയാൻ ഉണ്ട്. അത് ചിലരുടെ അസഹിഷ്ണുതയെ കുറിച്ചാണ്.

ഡെൽഹിയിൽ കൊറോണ അനിയന്ത്രിതമായി പടരാൻ കാരണം തബ്ലീഗ് ജമാ അത് മത സമ്മേളനം ആണെന് വ്യക്തമാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് “ഇസ്ലാമോഫോബിയ ” ആണെന് പറഞ്ഞു സൈബർ ആക്രമണം നടന്നു, എന്റെ ഫേസ്ബുക് പേജിൽ സ്ഥിരം നടക്കുന്ന പോലെ !!

ഉത്തർ പ്രദേശിലെ മൊറാദാബാദിൽ കൊറോണ ബാധിച്ച് മരിച്ച ആളുടെ ബന്ധുക്കളെ പരിശോധിക്കാൻ ചെന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും ആൾകൂട്ടം മർദിച്ചു , ഇതിനെതിരെ പ്രതികരിച്ച ചലച്ചിത്ര താരം കങ്കണ റണൗത്തിന്റെ
സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റെർ അക്കൗണ്ട് വരെ പൂട്ടിച്ചു , എന്നെ വർഗീയവാദി ആക്കിയതുപോലെ അവരെയും വർഗീയവാദി ആക്കി!

ഇതേപോലെ തബ്ലീഗ് ജമാഅത് കാരണമാണ് രാജ്യം മുഴുവൻ കൊറോണ പടർന്നത് എന്ന സത്യം പറഞ്ഞതിന് രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരത്തെ (ബബിത ഫോഗാട് ) ആക്ഷേപിക്കുന്നതും രാജ്യത്തിന് യാതൊരു ഉപകാരവും ഇല്ലാത്ത , ഗുണമില്ലാത്ത ചില ഫേക് ഐഡികൾ ആണ് !

നിങ്ങൾക്ക് അവരെ കാണണമെങ്കിൽ എന്റെ പോസ്റ്റ് എന്താണെന്ന് പോലും നോക്കാതെ തെറികളുടെ പ്രവാഹം നടത്തുന്ന ഐഡികൾ പരിശോധിച്ചാൽ മനസ്സിലാവും.

നിങ്ങൾ എത്രയൊക്കെ തെറി പറഞ്ഞാലും , അസഹിഷ്ണുത പ്രകടിപ്പിച്ചാലും ഇവിടെ സത്യം ഉറക്കെ വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള ലക്ഷക്കണക്കിന് സെന്കുമാറും , അലി അക്ബറും , കങ്കണ റണൗതും , ബബിത ഫോഗാട്ടും ഉണ്ട് .. അത് വളർത്താൻ നിങ്ങൾ പ്രേരകമാവുന്നുണ്ട്. വളമാകുന്നുണ്ട്. തിരിച്ചറിയാൻ വൈകിയവർ നേരറിയുന്നു. !!

#JusticeForHinduSadhus
#Maharashtra #Palghar

shortlink

Related Articles

Post Your Comments

Related Articles


Back to top button