ന്യൂഡല്‍ഹി: കേരളത്തിന്റെ നടപടിയില്‍ ആശങ്ക അറിയിച്ച് ആഭ്യന്തര മന്ത്രാലയം , വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷണ സംഘങ്ങളെ അയക്കാന്‍ കേന്ദ്രതീരുമാനം. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ കേരളത്തിന്റെ നടപടിയില്‍ ആശങ്ക അറിയിച്ച് കത്ത് അയച്ചതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ദുരന്ത നിവാരണ നിയമത്തിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ചില ഇളവുകള്‍ കേരള സര്‍ക്കാര്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് പുന്യ സലില ശ്രീവാസ്തവ ഡല്‍ഹിയില്‍ പറഞ്ഞു. രാജ്യത്തെ ലോക് ഡൗണ്‍ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ച് വരികയാണ്. ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും മന്ത്രാലയം അറിയിച്ചു.
read also : സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 : വാര്‍ത്താസമ്മേളനം പൊങ്ങച്ചം പറയാന്‍ ഉപയോഗിച്ചിട്ടില്ല- മുഖ്യമന്ത്രി
ഇതോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് വരെയായി പുനഃക്രമീരിച്ചു. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ യാത്ര ചെയ്യാനെ അനുവദിക്കുകയുള്ളു.
സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളം ഇളവുകളില്‍ തിരുത്തല്‍ വരുത്തിയത്. വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം, ലോക് ഡൗണിന് മുമ്പ്് കൊറോണ വൈറസിന്റെ ഇരട്ടിപ്പ് നിരക്ക് 7.5 ദിവസമായിരുന്നത് 3.4 ദിവസമായി ഇപ്പോള്‍ കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയ്ക്ക് ശേഷം 1553 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36 പേര് മരിച്ചു. ഇതോടെ രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 17265 ആയി, ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments