കൊച്ചി: സ്വര്‍ണക്കടകള്‍ ആഴ്ചയില്‍ മൂന്നു ദിവസം തുറക്കാന്‍ അനുവദിക്കണമെന്ന് എ.കെ.ജി.എസ്.എം.എ. (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍) . കട തുറക്കാൻ അനുവദിക്കണമെന്ന് വ്യാപാരികൾ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇളവുകളോടെ മറ്റുചില വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിച്ച പശ്ചാത്തലത്തിലാണിത്.
സ്വർണാഭരണങ്ങള്‍ നേരത്തേ ബുക്ക് ചെയ്‌തവര്‍ക്കും വിവാഹ പര്‍ച്ചേസ് നടത്തേണ്ടവര്‍ക്കും പ്രയോജനപ്പെടാന്‍ കടകള്‍ തുറക്കേണ്ടതുണ്ട്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥപനങ്ങളും സ്വര്‍ണപ്പണയം ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍, അത്യാവശ്യക്കാര്‍ക്ക് സ്വര്‍ണം വിറ്റ് പണമാക്കാനും കടകള്‍ തുറക്കുന്നത് ഉപകരിക്കും.
ALSO READ: പ്രവാസികൾക്കുള്ള ഓൺലൈൻ ഡോക്ടർ സേവനം വിപുലമാക്കുമെന്ന് നോർക്ക
സ്വര്‍ണക്കടകള്‍ തുറക്കുന്നത് സര്‍ക്കാരിന് നികുതി വരുമാനം ലഭ്യമാക്കുമെന്നും എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്‌ദുള്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.
Post Your Comments