Latest NewsInternational

കൊവിഡ് വ്യാപനത്തിന് കാരണമായ ചൈനയുടെ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റര്‍മാര്‍

.ചൈനീസ് അംബാസഡറായ ക്യൂ ടിന്‍കായ്ക്ക് അയച്ച കത്തിലാണ് സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

വാഷിംഗ്ടണ്‍: വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊവിഡ് 19 മനുഷ്യനിലേക്ക് പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനോടൊപ്പം വുഹാനിലുള്‍പ്പെടെ ചൈന വെറ്റ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് കാരണമായ വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ സെനറ്റര്‍മാര്‍.ചൈനീസ് അംബാസഡറായ ക്യൂ ടിന്‍കായ്ക്ക് അയച്ച കത്തിലാണ് സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

‘വെറ്റ് മാര്‍ക്കറ്റുകള്‍ ചൈനീസ് ജീവിതരീതിയോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് മനസിലാക്കുന്നു. ലോകം മുഴുവന്‍ വ്യാപിച്ച കൊവിഡിന്റെ ഉറവിടം ഇത്തരം വെറ്റ് മാര്‍ക്കറ്റുകളാണെന്ന് വ്യക്തമാണ്. പൊതുജനാരോഗ്യത്തിന് അപകടമായ വെറ്റ് മാര്‍ക്കറ്റുകള്‍ പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിക്കുന്നു ‘ , എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്.

ബിഹാറില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 60 കോവിഡ് -19 കേസുകളില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്തത് ഒരേ കുടുംബത്തില്‍ നിന്ന്

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളിലൂടെ മനുഷ്യനെ അപകടത്തിലാക്കുന്ന വെറ്റ് മാര്‍ക്കറ്റ് എത്രയും വേഗം അടച്ചുപൂട്ടണം, സെനറ്റര്‍മാര്‍ പറയുന്നു.

shortlink

Post Your Comments


Back to top button