ഫുട്ബോള്‍ ഈ പ്രതിസന്ധികളെ ഒക്കെ മറികടന്ന് പെട്ടെന്ന് പുനരാരംഭിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ക്വാറന്റൈനില്‍ കഴിയുന്ന പി എസ് ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍. ഇപ്പോള്‍ ബ്രസീലില്‍ സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയാണ് താരം. കൊറോണയെ അതിജീവിക്കാന്‍ ലോകത്തിന് വേഗത്തില്‍ സാധിക്കണം എന്ന് നെയ്മര്‍ പറഞ്ഞു.
ഫ്രാന്‍സില്‍ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആയിരുന്നു പ്രത്യേക അനുമതി വാങ്ങി നെയ്മര്‍ ബ്രസീലില്‍ എത്തിയത്. ഈ സമയം ഉത്തരവാദിത്വത്തോടെ ചിലവഴിക്കാന്‍ ആണ് താന്‍ ശ്രമിക്കുന്നതെന്നും തന്റെ ട്രെയിനറുടെ ഉപദേശമനുസരിച്ച് പരിശീലനം നടത്തുകയാണെന്നും ഫുട്ബോള്‍ തിരിച്ചുവരുമ്പോഴേക്കും താനടക്കമുള്ള എല്ലാ ഫുട്ബോള്‍ താരങ്ങളും പൂര്‍ണ്ണ ആരോഗ്യവാന്മാരായി നില്‍ക്കേണ്ടതുണ്ട് എന്നും നെയ്മര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ക്വാറന്റൈനു വേണ്ടി വീട്ടില്‍ പോയ താരം സുഹൃത്തുക്കളുമായി ഫുട്ട് വോളി കളിക്കുന്ന ഫോട്ടോ താരം പങ്കു വെച്ചിരുന്നു.
Post Your Comments