Latest NewsIndiaInternational

കാബൂളിലെ ഗുരുദ്വാര അക്രമണം ഇന്ത്യയെ ലക്ഷ്യം വെച്ചെന്ന് സൂചന, പിന്നിൽ ഐഎസ് അല്ല പാക്കിസ്ഥാൻ തന്നെ

പാകിസ്ഥാന്റെ കൈകള്‍ തന്നെയാണ് അക്രമണത്തിന് പിന്നിലെന്ന് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചുകഴിഞ്ഞു.

കാബൂളിലെ ഗുരു ഹര്‍ റായ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യയെ തന്നെയെന്ന് റിപ്പോര്‍ട്ട്. 28 സിഖ് വിശ്വാസികള്‍ കൊല്ലപ്പെടുകയും, എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ കൈകള്‍ തന്നെയാണ് അക്രമണത്തിന് പിന്നിലെന്ന് ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചുകഴിഞ്ഞു.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ബ്ലാക്ക്സ്റ്റാര്‍ എന്ന് കോഡ് നാമം നല്‍കിയാണ് ഹഖാനി നെറ്റ്‌വര്‍ക്കും, ലഷ്‌കര്‍ അംഗങ്ങളെയും ഉപയോഗിച്ച്‌ ഗുരുദ്വാരയ്ക്ക് നേരെ അക്രമം സംഘടിപ്പിച്ചതെന്നാണ് ഡല്‍ഹിയില്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഇന്ത്യയെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കുകയെന്ന ലക്ഷ്യമാണ് പാകിസ്ഥാനുള്ളത്. ഹഖാനി നെറ്റ്‌വര്‍ക്കും, ലഷ്‌കര്‍ ഇ തോയ്ബ ഭീകരരും കാബൂളിലെ ഇന്ത്യന്‍ എംബസിയും, ജലാദാബാദ്, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ലക്ഷ്യം വെയ്ക്കുമെന്ന ഇന്ത്യന്‍, പാശ്ചാത്യ ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരുന്നു.

ഇതോടെയാണ് ഇന്ത്യന്‍ മിഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഗുരുദ്വാര ഇവര്‍ അക്രമത്തിനായി തെരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. അതേസമയം ഇന്നലെ വീണ്ടും കാബൂളിൽ സ്ഫോടനമുണ്ടായി. ഇന്നലെ സിഖ് ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കേണ്ട സ്ഥലത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.ഇന്നലെ രാവിലെ 7.45 നാണ് ഗുരുദ്വാരയില്‍ ഭീകരാക്രമണം ഉണ്ടായത്. 27 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊറോണ വിപത്തില്‍ നിന്നും മ​നു​ഷ്യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഒ​ന്നി​ച്ചു പോ​രാ​ടാ​ന്‍ ജി.-20 ​ : സൗദിരാജാവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ്

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. കാബൂളിലെ ഷോര്‍ ബസാര്‍ മേഖലയില്‍ ഹിന്ദുസിഖ് മതന്യൂനപക്ഷങ്ങള്‍ അനേകമുള്ള ഒരു ധര്‍മ്മശാലയെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. നിലവില്‍ ഗുരുദ്വാര പൂര്‍ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണം നടക്കുമ്പോള്‍ ന്യൂനപക്ഷ സിഖ് പാര്‍ലമെന്റേറിയന്‍ നരീന്ദ്ര സിംഗ് ഖല്‍സയും ഗുരുദ്വാരയ്ക്കടുത്ത് ഉണ്ടായിരുന്നു.

ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.ലോകം കൊറോണാവൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കുമ്പോള്‍ പാക് രഹസ്യ വിഭാഗങ്ങള്‍ അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ എതിരായ ജിഹാദ് നയിക്കുന്ന തിരക്കിലാണ്.

shortlink

Post Your Comments


Back to top button