മുംബൈ : കൊവിഡ്-19 ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് രാജ്യത്തെ ഓഹരി വിപണിയെയും ബാധിച്ചു, വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ കനത്ത ഇടിവ്. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോൾ സെന്‍സെക്സാകട്ടെ 2,700 പോയിന്റ് ഇടിഞ്ഞു. കനത്ത വില്പന സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. രാവിലെ 9.16ന് സെന്‍സെക്സ് 2,624 (8.77%) പോയിന്റ് നഷ്ടത്തിലും, നിഫ്റ്റി757 പോയിന്റ് (8.66%)നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 860 ഓഹരികള്‍ നഷ്ടത്തിലും 90 ഓഹരികള്‍ നേട്ടത്തിലുമാണ് ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.
Post Your Comments