KeralaLatest NewsNews

സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണു മരിച്ചത്. പൂവാർ സ്വദേശിയാണ് മരിച്ചത്.

മാർച്ച് പത്താം തീയതിയാണ് ഇദ്ദേഹം ദുബായിൽ നിന്ന് തിരിച്ചെത്തിയത്. പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തലയിൽ ചെറിയ പരുക്കുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ALSO READ: കൊവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ, രാജ്യത്ത് ഇന്ന് ജനതാ കര്‍ഫ്യൂ

അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കാസർഗോഡും മൂന്ന് പേർ കണ്ണൂരും മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കൊവിഡ് സംശയത്തെ തുടർന്ന് 53013 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 52785 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button