ചെന്നൈ : കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ പൂർണ്ണമായി പിന്തുണച്ച് നടൻ രജനീകാന്ത്. കൊറോണ ഇന്ത്യയില്‍ രണ്ടാം ഘട്ടം പിന്നിട്ടിരിക്കുന്നു. മൂന്നാം ഘട്ടത്തില്‍ എത്തും മുന്‍പ് പ്രതിരോധിക്കണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂയിലൂടെ ജനങ്ങള്‍ക്ക് അതിന് കഴിയും എന്നും താരം പറഞ്ഞു. രാജ്യം ഒന്നാകെ ജനതാ കര്‍ഫ്യൂവിന് അണിചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇറ്റലിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ജനങ്ങള്‍ പിന്തുണച്ചില്ല.
അതുകൊണ്ട് തന്നെ മരണനിരക്ക് അവിടെ കൂടി. ഇറ്റലിയില്‍ സംഭവിച്ചത് ഇന്ത്യയില്‍ ആവര്‍ത്തിച്ചുകൂടാ. എല്ലാ പൗരന്‍മാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നാളെയാണ് ജനതാ കര്‍ഫ്യൂ. എല്ലാവരും അവരവരുടെ വീട്ടില്‍ തുടരാന്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഈ രീതിയിൽ ഘട്ടം ഘട്ടമായി അതിനെ പൂർണ്ണമായി ഇല്ലാതാക്കാം. ചൈനയിൽ അങ്ങിനെ ആണ് ഇതിനെ നിയന്ത്രിച്ചത്. അതുകൊണ്ട് എല്ലാവരും രാഷ്ട്രീയം മറന്നു സഹകരിച്ച് ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുക വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Post Your Comments