KeralaLatest NewsNews

കമ്പിപ്പാര കൊണ്ടു അവളെ കുത്തിക്കീറാന്‍ തക്ക വൈകല്യം ആണിന് ഉണ്ടായിക്കോട്ടെ..എന്നാലും ഒരു സ്ത്രീ,അവളൊരു മനഃ ശാസ്ത്രജ്ഞ ആണേല്‍ കൂടി ലൈംഗികപരമായ അറിവുകള്‍ പങ്ക് വെയ്ക്കരുത്…അത് ആണിന് ഉത്തേജനത്തിനു കാരണമാകും

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റിയതില്‍ ഇന്ന് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. എന്നാല്‍ ഈ ഒരു തൂക്കികൊല കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധിക്കുമോ എന്നത് ഇപ്പോളും സംശയമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പ്രതികള്‍ കോടതികള്‍ പറഞ്ഞ വാചകങ്ങള്‍. ഞങ്ങളെ കൊന്നത് കൊണ്ട് ഈ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരായ അക്രമം ഇല്ലാതാകുന്നില്ല എന്ന്. പിന്നെ എന്ത് പ്രതിവിധി എന്നതിന് ഉത്തരമാണ് കല കൗണ്‍സില്‍ സൈക്കോളജിസ്റ്റ് പറയുന്നത്.

പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതു പോലെ ആണ്‍കുട്ടികള്‍ക്കും ക്ലാസ് നല്‍കുന്നതിലൂടെ കുറച്ചൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ആണ്‍കുട്ടികള്‍ക്ക് എന്ത് കൊണ്ട് പെണ്‍കുട്ടികള്‍ക്കു കൊടുക്കുന്ന പോലെ ക്ലാസ്സുകള്‍ കൊടുക്കുന്നില്ല എന്നും അംഗനവാടി കേന്ദ്രീകരിച്ചും മറ്റും ഒരുപാടു ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട്. എന്ത് കൊണ്ട് ആണ്കുട്ടികളാക്കു ഇല്ല. ഒന്നിച്ചിരുത്തി പൊതുവായ കാര്യങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം, ലൈംഗികത ഉള്‍പ്പടെ. മൊബൈല്‍ വഴി രതി വൈകൃതങ്ങള്‍ കാണുന്നതിനെക്കാള്‍ നല്ലതല്ലേയെന്നും എഴുതുന്നതില്‍ ഇക്കിളി തിരഞ്ഞു പിടിക്കുന്ന കൂട്ടരേ ഞാന്‍ നോക്കുന്നില്ല പക്ഷെ , നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ ഉള്ള വാസന ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ഒഴിവാക്കി സമൂഹത്തെ വാര്‍ത്തെടുക്കണമെന്നും കല പറയുന്നു

കല കൗണ്‍സില്‍ സൈക്കോളജിസ്റ്റ് ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

കമ്പിപ്പാര കൊണ്ടു അവളെ കുത്തിക്കീറാന്‍ തക്ക വൈകല്യം ആണിന് ഉണ്ടായിക്കോട്ടെ..
എന്നാലും ഒരു സ്ത്രീ,അവളൊരു മനഃ ശാസ്ത്രജ്ഞ ആണേല്‍ കൂടി ലൈംഗികപരമായ അറിവുകള്‍ പങ്ക് വെയ്ക്കരുത്…
അത് ആണിന് ഉത്തേജനത്തിനു കാരണമാകും….

:::::::::::::::::::::::+++::::::::::::::::::::::::::+:::+++::::::::
ഏഴു വര്‍ഷത്തിനുശേഷം നിര്‍ഭയയുടെ ജീവനെടുത്ത ആ നാലുപേരെയും തൂക്കിലേറ്റി…
തീരുമോ ഇത്തരം ക്രൂരകൃത്യങ്ങള്‍ ഇനിയും ?
തത്കാലം നെഞ്ചിലെ ഭാരം ഒന്നൊഴിഞ്ഞു ..അത്ര തന്നെ .
ഞാന്‍ ,
‘അമ്മ മാത്രമാണ് ഇവിടെ ..
‘അമ്മ മാത്രം ..

പക്ഷെ . സൈക്കോളജിസ്‌റ് എന്ന നിലയ്ക്ക് ഞാന്‍ ഒന്ന് പറഞ്ഞോട്ടെ .

അമിതമായ ദേഷ്യം , ഒരേ സമയം ഒരുപാടു ആളുകളോട് അരുതാത്ത ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയ സ്വഭാവമുള്ള ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കൗണ്‍സലിംഗ് നു കൊണ്ട് വരാറുണ്ട് ..

അവരുടെ പ്രശ്‌നങ്ങള്‍ അവരെ കൊണ്ട് തന്നെ മനസ്സിലാക്കി എടുപ്പിച്ചു , അതിനുള്ള പരിഹരം അവരെ കൊണ്ട് തന്നെ പറയിപ്പിക്കാന്‍ പറ്റിയാല്‍ വിജയിച്ചു ..

ഘട്ടം ഘട്ടമായി ബിഹേവിയറല്‍ തെറാപ്പി കൊണ്ട് ശെരിയാക്കാന്‍ പറ്റുന്ന കേസുകള്‍ ഉണ്ട് ..
കൗണ്‍സലിംഗ് വഴി പൂര്‍ണ്ണമായും ശെരിയാകില്ല എന്ന് തോന്നുമ്പോള്‍,
കൗമാരത്തിന്റെ അവസാനത്തില്‍ , അല്ലേല്‍ യൗവനത്തിന്റെ ആരംഭത്തില്‍ ഇത്തരം പ്രശ്‌നങ്ങളുമായി വരുന്നവരെ കഴിവതും സൈക്കിയാട്രിസ്‌റ് ന്റെ അടുത്ത് തന്നെ വിടാറുണ്ട് .
പല തരത്തില്‍ ഉള്ള സ്വഭാവങ്ങള്‍ ഉള്ള ആളുകള്‍ നിറഞ്ഞതാണ് നമ്മുടെ ലോകം ..

ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി , സ്ത്രീകളില്‍ ആണ് കൂടുതല്‍ എങ്കിലും പുരുഷന്മാരിലും കാണപ്പെടാറുണ്ട് ..
അവരാണ് ലഹരിക്ക് പെട്ടന്ന് അടിമ പെടുന്നത് ..
അനിയന്ത്രിതമായ ദേഷ്യം , മറ്റുള്ളവരെ മുറിവേല്പ്പിക്കുക , സ്വയം മുറിവേല്‍പ്പിക്കുക ., ഒരു വികാരവും നിയന്ത്രിക്കാന്‍ പറ്റുന്നില്ല , ഒരു കോഴ്‌സിന് പഠിക്കാന്‍ വിട്ടാലും , അത് പൂര്‍ത്തീകരിക്കാന്‍ നില്‍ക്കില്ല ..
ഇത്തരം സ്വാഭാവങ്ങള്‍ കാണുമ്പോള്‍ ചികിത്സ അനിവാര്യമാണ് എന്ന് മനസ്സിലാക്കുക..
സൈക്കിയാട്രിസ്‌റ് ന്റെ സഹായം ആണ് ഇവിടെ പ്രധാനമായി വേണ്ടത് ..ഒപ്പം തെറാപ്പികളും ..

കടന്നു വന്ന കാലം , തന്റെ കാഴ്ചപ്പാടുകള്‍ ഒക്കെ വ്യക്തിയെ സ്വാധീനിക്കും ..
അതിനി ഏത് പ്രൊഫഷന്‍ ആണേലും ..
അതിലേയ്ക്ക് വരാം..

അതിനു മുന്‍പ് , സൈക്കോളജി എന്താണ് , സൈക്കോളജിസ്‌റ് എന്താണ് ?

കൗണ്‍സലിംഗ് ആണ് എന്റെ മേഖല ..
പല തരം പ്രശ്‌നങ്ങള്‍ ..
പച്ചയായ ജീവിതം ആണ് മുന്നില്‍ അനാവരണം ചെയ്യുന്നത് ..
അതില്‍ ലൈംഗികത ഒരു മുഖ്യ വിഷയം ആണ് ..
സൈക്കോളജി ക്ലാസ്സില്‍ പഠിച്ചതും പിന്നെ practise ചെയ്തതും ഒക്കെ പ്രയോജനപ്പെടുത്തി , മുന്നില്‍ വരുന്ന ആളിനെ സഹായിക്കാറുണ്ട് ..
അത് സേവനം അല്ല , എന്റെ ജോലി ആണ് ..
ഫീസ് വാങ്ങി തന്നെ ചെയ്യുന്നത്

ഉദ്ധാരണ ശേഷി , ശീഘ്രസ്ഖലനം ഒക്കെ പ്രശ്‌നങ്ങളായി പുരുഷന്മാരുടെ കഥകള്‍ക്കിടയില്‍ വരാറുണ്ട് ..
ഓര്‍ഗാസം , അല്ലേല്‍ രതിമൂര്‍ച്ഛ സ്ത്രീകള്‍ പറയാറുണ്ട് ..
സ്വയംഭോഗത്തെ കുറിച്ച് കുട്ടികള്‍ വരെ സംശയം ചോദിക്കാറുണ്ട് ..
അവരില്‍ പലതരം സംശയം സെക്‌സ് ആയി ബന്ധപെട്ടു ഉണ്ട് ..
ചതിക്കുഴിയില്‍ വീണു പോയിട്ട് പറഞ്ഞിട്ട് കാര്യമില്ല ..
അതിനു മുന്‍പ് അവര്‍ക്കു വഴി കാട്ടുക എന്നതാണ് എന്നെ പോലെ ഉള്ള മനഃശാസ്ത്രജ്ഞരുടെകര്‍ത്തവ്യം ..
അതോടു അനുബന്ധിച്ചു ഉള്ള ചോദ്യം , അനുഭവങ്ങള്‍ പലതാണ് ..
അതൊക്കെ കേള്‍ക്കുക എന്നത് എന്റെ ജോലിയുടെ ഭാഗം ..

ഞാന്‍ അത് സഭ്യമായ ഭാഷയില്‍ എഴുതാറുണ്ട് ..
ലൈംഗികത എന്നത് അങ്ങനെ അല്ലെ എഴുതാന്‍ പറ്റു?
അല്ലാതെ tintong എന്ന് ഓമന പേരിട്ടു എഴുതിയാല്‍ മനസ്സിലാകുമോ ?
ലിംഗത്തെ , യോനിയെ , ശൂശൂ എന്ന് കുഞ്ഞി പിള്ളേര്‍ക്ക് പറയും പോലെ എഴുതേണ്ട കാര്യമില്ല ..
എന്നുമല്ല , അതൊരു തെറിയും അല്ല ..

കൊല്ലത്ത് നിന്നും എനിക്ക് പരിചയം ഇല്ലാത്ത ഡോക്ടര്‍ പദ്മകുമാര്‍ കെ ജി , , എന്നോട് എഴുതി ചോദിച്ചിരുന്നു ,
വായിക്കുന്ന യുവാക്കളെ ഉത്തേജിപ്പിക്കുക എന്നതാണോ എന്റെ ലക്ഷ്യം എന്ന് …

ബഹുമാനപെട്ട സര്‍ , ഞാന്‍
യഥാര്‍ത്ഥ കഥ എഴുതാറില്ല ..
അത് എത്തിക്‌സ് അല്ല ..
ഒരു സംഭവം എടുത്ത് , വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ എഴുതുക ആണ് ചെയ്യാറുള്ളത് .
.അതേപോല്‍ മനഃശാസ്ത്ര പരമായ വിഷയങ്ങള്‍ , അതില്‍ ലൈംഗികത ഉള്‌പെടുത്തി ,
അതിനെ കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ട് ..
ക്ലാസുകള്‍ എടുക്കാറുണ്ട് ..
\സദസ്സില്‍ ആര്‍ക്കും ഉത്തേജനം ഉണ്ടാകാറില്ല ..

മിടുക്കരായ പല സീനിയര്‍ മനഃശാസ്ത്രഞ്ജരും ഉള്ള ഈ സൈബര്‍ ലോകത്ത് ഞാന്‍ എത്തിക്‌സ് നു എതിരായി എന്ത് ചെയ്താലും അത് പ്രതികരിക്കപ്പെടും .
പോസ്റ്റ് വായിച്ചു ഉത്തേജനം ഉണ്ടായി എന്നത് ഓരോരുത്തരുടെ മാനസിക /ശാരീരികാവസ്ഥ …അല്ലാതെ ഞാന്‍ എന്താ പറയുക ?

എന്നെ കൊണ്ട് സാധിക്കാത്ത ഒരു കേസും ഞാന്‍ ഏറ്റെടുക്കാറില്ല ..
ഓരോ കേസും ഫയല്‍ ചെയ്തു വെയ്ക്കാറുമുണ്ട് ..

അപ്പൊ പറഞ്ഞു വരുന്നത് ..,
ഏത് കാര്യവും നമ്മുടെ കാഴ്ച്ചപ്പട് , അനുഭവങ്ങള്‍ അതിനു അനുസരിച്ചു ചിന്തിച്ചു കൂട്ടാം ..
മറ്റുള്ളവര്‍ക്ക് അതൊരു അരോചകമായി തീരുകയും ചെയ്യാം ..

ആണ്‍കുട്ടികള്‍ക്ക് എന്ത് കൊണ്ട് പെണ്കുട്ടികളാക്കു കൊടുക്കുന്ന പോലെ ക്ലാസ്സുകള്‍ കൊടുക്കുന്നില്ല ?
അംഗനവാടി കേന്ദ്രീകരിച്ചും മറ്റും ഒരുപാടു ക്ലാസുകള്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്നുണ്ട് ..
എന്ത് കൊണ്ട് ആണ്കുട്ടികളാക്കു ഇല്ല ..
ഒന്നിച്ചിരുത്തി പൊതുവായ കാര്യങ്ങള്‍ അവര്‍ക്കു പറഞ്ഞു കൊടുക്കണം ..
ലൈംഗികത ഉള്‍പ്പടെ ..
മൊബൈല്‍ വഴി രതി വൈകൃതങ്ങള്‍ കാണുന്നതിനെക്കാള്‍ നല്ലതല്ലേ ?
എഴുതുന്നതില്‍ ഇക്കിളി തിരഞ്ഞു പിടിക്കുന്ന കൂട്ടരേ ഞാന്‍ നോക്കുന്നില്ല
പക്ഷെ ,
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരാളെ കൊല്ലാന്‍ ഉള്ള വാസന ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ഒഴിവാക്കി സമൂഹത്തെ വാര്‍ത്തെടുക്കണം ..
ചര്‍ച്ചകള്‍, എഴുത്തുകള്‍, ക്ലാസുകള്‍ ഒക്കെ നടത്തണം…
കൂടുതല്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണം…
അതിനു ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരണം ..
ഇനിയും നിര്‍ഭയ ആവര്‍ത്തിക്കരുത് ..
ആവര്‍ത്തിക്കില്ല എന്ന് ഉറപ്പില്ല ..
ഭയമാണ്,,,,ഞാനും ഒരു മകളുടെ അമ്മയാണ് …

shortlink

Related Articles

Post Your Comments

Related Articles


Back to top button