തിരുവനന്തപുരം: വീണ്ടും വിദ്വേഷ പ്രസംഗവുമായി എംഇഎസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍. സിഎഎ വിരുദ്ധ സമരത്തില്‍ കേരളത്തില്‍ നമ്മുക്ക് ശത്രുക്കള്‍ വളരെ കുറവാണെന്ന് മനസിലായില്ലേ. മീഡിയയില്‍ കിടന്ന് ചെലക്കുന്ന ഒരു ഗോപാലകൃഷ്ണനോ ഒരു സന്ദീപ് വാര്യരോ ഒന്നുമല്ലല്ലോ ശത്രു. ചെലക്കാനായി അഴിച്ചുവിട്ട പട്ടികളെ പോലെ ആണവര്‍ എന്നായിരുന്നു ഗഫൂറിന്റെ വിദ്വേഷ പ്രസംഗം. കേരളത്തിലെ ജനങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ അപ്പുറത്ത് പ്രതിഷേധം വരേണ്ടേ, അങ്ങനെ ഉണ്ടായില്ലല്ലോ. നമ്മള്‍ തന്നെ പ്രതിഷേധിച്ച് മടുത്തപോലെയായെന്നും ഗഫൂര്‍.മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയര്‍ എന്ന യോഗത്തിലാണ് കേരളത്തിലെ മീഡിയകളും മാധ്യമപ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പം ആണെന്നതടക്കം അവകാശവുമായി ഗഫൂര്‍ രംഗത്തെത്തിയത്.
മാധ്യമങ്ങളുടെ കാര്യമെടുത്താല്‍ ഒരു വൃത്തികെട്ടവന്‍ ഉണ്ട്, അര്‍ണബ് ഗോസ്വാമി മാത്രമാണ് അവര്‍ക്കൊപ്പം. രാജ്ദീപ് സര്‍ദേശായി, കരണ്‍ ഥാപ്പര്‍ ഇവരെല്ലാം നമ്മുക്ക് അനുകൂലമാണ്. കേരളത്തിലെ മീഡിയ എടുത്താല്‍ നിങ്ങള്‍ എണ്ണി പറഞ്ഞോളൂ ആരാ അപ്പുറത്ത് ഉള്ളതെന്ന്. മാതൃഭൂമിയിലെ വേണു, ഏഷ്യാനെറ്റിലെ വിനു, സുരേഷ്, മീഡിയ വണ്ണിലെ അഭിലാഷ്, 24 ന്യൂസിലെ അരുണ്‍, ഗോപി ഇവരൊന്നും വര്‍ഗീയവാദികള്‍ അല്ല, നമ്മള്‍ക്കൊപ്പമാണ്.
ഇവരെയൊക്കെ പ്രയോജനപ്പെടുത്തുന്ന തന്ത്രം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കൊരുപാട് സ്‌കൂളും കോളെജുകളുമുണ്ട്. ഈ പത്രക്കാരെ ഒക്കെ കോളെജുകളില്‍ കൊണ്ടുപോയി പ്രസംഗിപ്പിക്കും. ചെറുപ്പക്കാര്‍ ഒരുപാട് ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ പ്രസംഗിക്കുമെന്നും ഗഫൂര്‍. ചെറുപ്പക്കാര്‍ വര്‍ഗീയകരിക്കപ്പെട്ടാല്‍ പ്രശ്‌നമാണ്. ചെറുപ്പക്കാര്‍ ഇപ്പോള്‍ തന്നെ ഒരു ഒഴുക്കിലാണ്. അവര്‍ക്കു മുന്നിലെ ഈ മാധ്യമ പ്രവര്‍ത്തകരെ രംഗത്തിറക്കും. കേരളത്തിലെ മീഡിയ ഒന്നടങ്കം സംഘപരിവാറിന് എതിരാണ്, എല്ലാം മീഡിയകളും നമ്മുക്ക് ഒപ്പമാണ്. അപര്‍ണ നേരിട്ട് എറ്റുമുട്ടിയിട്ടുണ്ട്. വേണു മാതൃഭൂമി ചാനലില്‍ നിന്ന് ഗെറ്റ് ഔട്ട് അടിച്ചു. അതു കേട്ട് ഞാനും ഗെറ്റ് ഔട്ട് അടിച്ചെന്നും ഗഫൂര്‍.
ALSO READ: ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ ഏറ്റവും പുതിയ കണക്ക് പുറത്ത്
അതേസമയം, നേരത്തേ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ പങ്കെടുത്ത് ഗഫൂര്‍ നടത്തിയ പ്രസ്താവനകളും എറെ വര്‍ഗീയത നിറഞ്ഞതായിരുന്നു. ഹിന്ദുക്കളെ ഭിന്നിപ്പിക്കണം. ദളിതരെ അടര്‍ത്തിയെടുക്കണം. അങ്ങനെ നമുക്ക് അധികാരം പിടിക്കാം. ഇതിന്റെ നേതൃത്വം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുക്കണമെന്നായിരുന്നു ഫസല്‍ ഗഫൂര്‍ അന്ന് പറഞ്ഞത്. ഈ പ്രസ്താവനയും ഒരു തരത്തില്‍ കലാപാഹ്വാനമായാണു കണക്കാക്കുന്നത്. ഇതിനു പിന്നാലെയാണു ഒരു പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഏറെ തീവ്രമായ നിലപാടുകള്‍ ഫസല്‍ പങ്കുവച്ചത്.
Post Your Comments