കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് റിപ്പോർട്ട്. കുട്ടിയെ പുഴയിൽ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. കുട്ടി തനിയെ പുഴയിലെത്താൻ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ രേഖകളും ശേഖരിച്ചിട്ടുണ്ട്.
അതേസമയം ചോദ്യം ചെയ്യലിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കുറ്റം സമ്മതിച്ചിട്ടില്ല.എല്ലാ സൂചനകളും ലഭിച്ചുകഴിഞ്ഞെങ്കിലും ഫോറൻസിക് റിപ്പോർട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കുട്ടിയെ വീട്ടിൽ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകൾ ഏറെയുണ്ടെങ്കിലും അക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments