താനെ : മഹാരാഷ്ട്രയിൽ തങ്ങളുടെ പാർട്ടി പൂർവാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി ബിജെപിക്ക് അനുകൂലമായിട്ടും ചില ഒത്തുക്കളികൾ കാരണം സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
താനെയിൽ സംഘടിപ്പിച്ച ഒരു വർക്ക്ഷോപ്പിന്റെ സെഷനിൽ പങ്കെടുത്തു ക്കൊണ്ട് സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി .
“നമ്മൾ നല്ലവണ്ണം പ്രവർത്തിച്ചാൽ , ജനങ്ങൾക്കൊപ്പം നിന്നാൽ ജനകീയ കോടതിയിൽ നിന്നും വരും കാലഘട്ടത്തിൽ വീണ്ടും മികച്ച ജനവിധി നേടാൻ കഴിയും . അതിനു ഒരുപക്ഷേ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം .പക്ഷേ ജനങ്ങൾ നമ്മളെ കൈവിടില്ല . അധികാരത്തിൽ മടങ്ങി വരും വരെ മഹാരാഷ്ട്രയിൽ ബിജെപി പ്രതിപക്ഷപാതയിൽ നിന്നുകൊണ്ടു ഫലപ്രദമായി പ്രവർത്തിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഭിഭാഷകരുടെ പങ്ക് വഹിക്കുകയും ചെയ്യും.. അദ്ദേഹം അഭിപ്രായപ്പെട്ടു .
താനെ മേഖലയിൽ മാത്രം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി (പിഎംഎവൈ) ഒരു ലക്ഷം വീടുകൾ ലഭ്യമാക്കുമെന്നും അതിന്റെ നടപടികൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നല്കി .
Post Your Comments