Latest NewsIndia

ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശനച്ചെലവ് 100 കോടിയല്ല; യഥാര്‍ത്ഥ കണക്ക് പുറത്തു വിട്ട് മുഖ്യമന്ത്രി രൂപാണി

ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്കായി മൊട്ടേര സ്റ്റേ‍ഡിയത്തില്‍ ലഘുഭക്ഷണമടക്കം ആതിഥ്യം ഒരുക്കിയിരുന്നു

അഹമ്മദാബാദ് ∙ഇന്ത്യയിലെത്തി യു.എസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ സന്ദര്‍ശനം സംബന്ധിച്ച വിവാദങ്ങള്‍ അവസാനിക്കുന്നില്ല.. ട്രംപിനു വരവേല്‍പ്പ് നല്‍കുന്നതിനും നമസ്തേ ട്രംപ് പരിപാടിക്കുമായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും പ്രതിപക്ഷം ആരോപണമുന്നയിക്കുകയും ചെയ്‌തിരുന്നു . എന്നാല്‍ വിവാദങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്ന് കാണിച്ച്‌ മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തുവന്നു.

ട്രംപിന്റെ സന്ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ വെറും എട്ടു കോടിയും അഹമ്മദാബാദ് കോര്‍പറേഷന്‍ നാലര കോടിയും മാത്രമേ മുടക്കിയിട്ടുള്ളൂ എന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതല്ലാതെയുള്ള കണക്കുകളെല്ലാം പ്രതിപക്ഷത്തിന്റെ കെട്ടുകഥകള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ക്കായി മൊട്ടേര സ്റ്റേ‍ഡിയത്തില്‍ ലഘുഭക്ഷണമടക്കം ആതിഥ്യം ഒരുക്കിയിരുന്നു. ഇതിനെല്ലാം കൂടി നൂറു കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു മുടക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ കണക്കു നിയമസഭയില്‍ വെളിപ്പെടുത്തിയത്.

ബിഗ്‌ബോസിലെ മത്സരം പുറത്തേക്കും മുറുകുന്നു, കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ വീണക്ക് ശത്രുസംഹാരം നടത്തിയപ്പോൾ രജിത് കുമാറിനായി കാടാമ്പുഴയിൽ വഴിപാട്

സര്‍ക്കാരും കോര്‍പറേഷനും മുടക്കിയ പന്ത്രണ്ടരക്കോടിയില്‍ കവിഞ്ഞ ചെലവുകളെല്ലാം നഗര അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തേ തന്നെ അനുവദിക്കപ്പെട്ടതാണെന്നും ട്രംപിന്റെ സന്ദര്‍ശനവുമായി അതിന് ഒരു ബന്ധമില്ലെന്നുമാണു മുഖ്യമന്ത്രി വ്യക്തമാക്കിയത്.സന്ദര്‍ശനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിച്ചുവെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഈ ധൂര്‍ത്തിനുള്ള ഫണ്ട് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button