KeralaLatest NewsNews

തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ് ഞങ്ങൾ; പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം; പരിഹാസവുമായി ഹരീഷ് പേരടി രംഗത്ത്

ഡൽഹിയിൽ നടക്കുന്ന സംഘർഷങ്ങളിൽ പ്രതികരിക്കാത്ത സിനിമാ പ്രവർത്തകരെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. കഥാപാത്രങ്ങൾക്കായി തടി കൂട്ടാനും കുറയ്ക്കാനുമുള്ള തിരക്കിലാണ് താരങ്ങളെന്നും അതുകൊണ്ടാണ് അവര്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളോട് അപ്പപ്പോള്‍ പ്രതികരിക്കാന്‍ സമയം കിട്ടില്ല. എന്തെന്നാല്‍ ഞങ്ങള്‍ സിക്‌സ് പാക്‌സും ഏറ്റ് പാക്‌സും ഉണ്ടാക്കുന്ന തിരക്കിലാണ്. പിന്നെ ഈ ഉണ്ടാക്കിയ പാക്കുകളെല്ലാം ഇല്ലാതാക്കണം. ഒരുപാട് തിരക്കുള്ള ആള്‍ക്കാരാണ് ഞങ്ങള്‍. എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങിയാല്‍, അതേ കുറിച്ച് ഞങ്ങള്‍ സിനിമയുണ്ടാക്കും. അപ്പോള്‍ നിങ്ങളെല്ലാവരും ഞങ്ങളുടെ കൂടെ നില്‍ക്കണം. എന്തെന്നാല്‍ അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഹരീഷ് പേരടി പറയുന്നു.

Read also: തണുത്തുറഞ്ഞ വെള്ളത്തിനിടയില്‍ ടിക് ടോക്; മരണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button