Latest NewsNewsBusiness

കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു, വ്യാപാര ആഴ്ച്ചയിലെ നാലാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 152.88 പോയിന്റ് നഷ്ടത്തിൽ 41,170.12ലും നിഫ്റ്റി 45 പോയിന്റ് നഷ്ടത്തിൽ 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1219 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 166 ഓഹരികള്‍ക്ക് മാറ്റമില്ല.

നേട്ടമുണ്ടാക്കിയപ്പോൾ ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വില്‍പന സമ്മര്‍ദം പ്രകടമായി. സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button