മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടം നില നിർത്താനാകാത്ത ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെൻസെക്സ് 50പോയിന്റ് നഷ്ടത്തിൽ 41272ലും നിഫ്റ്റി 14 പോയിന്റ് നഷ്ടത്തിൽ 12111ലുമായിരുന്നു വ്യപാരം. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 631 ഓഹരികള്‍ നഷ്ടത്തിലാണ് 90 ഓഹരികള്‍ക്ക് മാറ്റമില്ല.
ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎല്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ജെഎസ്ഡബ്ല്യു സ്റ്റീല്‍, സിപ്ല, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, നെസ് ലെ, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുമാണ്
Post Your Comments