KeralaLatest NewsNews

മൂന്ന് മാസം കഴിഞ്ഞിട്ടും കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ല ; ഉടന്‍ കൈമാറുമെന്ന് ഭാരവാഹികള്‍

കൊച്ചി: പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീതനിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന് വിവരാവകാശരേഖ. ടിക്കറ്റ് വിറ്റതിലൂടെ ആറ് ലക്ഷത്തി നാല്‍പതിനായിരം രൂപയാണ് ലഭിച്ചതെന്നും ചെലവ് കഴിച്ചുള്ള തുക അടുത്തമാസം 31നകം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും ബിജിപാല്‍ പ്രതികരിച്ചു.

2019 നവംബര്‍ ഒന്നിനാണ് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്. ഒരു രൂപ പോലും പ്രതിഫലം പറ്റാതെ എണ്‍പതോളം കലാകാരന്മാര്‍ പങ്കെടുത്തു. പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സംഗീതനിശയിലൂടെ കിട്ടുന്ന മുഴുവന്‍ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നേരത്തേ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button