Latest NewsIndiaNews

വീല്‍ചെയര്‍ പ്രശ്‌നം : മലയാളിയായ യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി : പൈലറ്റിന് സസ്‌പെന്‍ഷന്‍

 

ന്യൂഡല്‍ഹി: മലയാളിയായ യാത്രക്കാരിയോടും അമ്മയോടും അപമര്യാദയായി പെരുമാറി പൈലറ്റിന് സസ്പെന്‍ഷന്‍. വീല്‍ചെയര്‍ ചോദിച്ച മലയാളി യാത്രക്കാരിയോടും അമ്മയോടുമാണ് പൈലറ്റ് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം ചെന്നൈയില്‍നിന്നു ബംഗളുരുവിലേക്കു സര്‍വീസ് നടത്തിയ വിമാനത്തിലെ പൈലറ്റായ ജയകൃഷ്ണയുടെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.

മാധ്യമപ്രവര്‍ത്തക സുപ്രിയ ഉണ്ണി നായര്‍, വയോധികയായ അമ്മ എന്നിവരോടാണ് പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് സുപ്രിയ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ഡിജിസിഎ പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പൈലറ്റ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎയുടെ അച്ചടക്ക നടപടി.

shortlink

Post Your Comments


Back to top button