Life Style

പച്ചക്കറി കൊണ്ട് കാന്‍സര്‍ പ്രതിരോധിയ്ക്കാം

 

പാരമ്പര്യമായി മലാശയ കാന്‍സറിനു സാധ്യതയുള്ളവര്‍ മാത്രമല്ല, മുന്‍ സൂചിപ്പിച്ചിട്ടുള്ള ജീവിതശൈലികള്‍ തുടരുന്നതു കാരണം രോഗസാധ്യത സംശയിക്കുന്നവരും അമ്പതു വയസ്സ് പിന്നിടുമ്‌ബോള്‍ മുതല്‍ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിംഗിനു വിധേയരാകണം. ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗം ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുകയാണ്. ഇതിനൊപ്പം ബീഫ്, പന്നിയിറച്ചി തുടങ്ങിയവയും സംസ്‌കരിച്ച മാംസ വിഭവങ്ങളും ഒഴിവാക്കുകയും വേണം. ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് മലാശയ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്.

പൊതുവെ അമിതവണ്ണം കുറയ്ക്കാനുള്ള വ്യായാമത്തിനൊപ്പം അടിവയര്‍ ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനുള്ള പ്രത്യേക വ്യായാമങ്ങളും അവലംബിക്കണമെന്ന് അര്‍ത്ഥം. ദീര്‍ഘകാലമായി തുടരുന്ന പുകവലിയാണ് മറ്റൊരു അപകട സാധ്യതാ ഘടകം. പുകവലി മലാശയ ക്യാന്‍സറിനു മാത്രമല്ല, ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ മറ്റ് അര്‍ബുദങ്ങള്‍ക്കു കൂടി വഴിവയ്ക്കുമെന്നതും ശ്രദ്ധിക്കുക. മലാശയ അര്‍ബുദത്തിന് ശസ്ത്രക്രിയ നിര്‍വഹിക്കുമ്‌ബോള്‍ രോഗബാധയുള്ള ഭാഗം നീക്കംചെയ്യുകയാണ് ചെയ്യുക, അതിനു ശേഷം വന്‍കുടലിന്റെ കീഴറ്റത്തിന്റെ ബാക്കി ഭാഗത്തെ മലാശയത്തിലേക്ക് തുന്നിച്ചേര്‍ക്കും. എന്നാല്‍ മലാശയം അരക്കെട്ടിന്റെ ഭാഗത്തായതിനാല്‍ ഓപ്പണ്‍ സര്‍ജറിക്ക് പല പരിമിതികളുമുണ്ട്. കോപ്പയുടെ ആകൃതിയിലുള്ള (പെല്‍വിസ്) ഇടുങ്ങിയ ഭാഗത്ത് കൈകള്‍ കടത്തി, സൂക്ഷ്മമായ ശസ്ത്രക്രിയ നിര്‍വഹിക്കുന്നതിനുള്ള ബുദ്ധിമുട്ടു തന്നെ പ്രധാന കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button