മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണിയിൽ ഉയർച്ച തുടരുന്നു. സെൻസെക്സ് 900 പോയന്റിലേറെ ഉയർന്നും നിഫ്റ്റി 11,982 നിലവാരത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ ആഴ്ച ബിഎസ്ഇയിലെയും എന്‍എസ്ഇയിലെയും പ്രധാന സൂചികകള്‍ 4.5ശതമാനം നഷ്ടമുണ്ടാക്കിയിരുന്നു. ബജറ്റ് ദിവസംമാത്രം സൂചികകള്‍ ശരാശരി 3 ശതമാനംതാഴ്ന്നപ്പോൾ കഴിഞ്ഞ ദിവസംതന്നെ വിപണി നഷ്ടത്തില്‍നിന്ന് കരയറുന്നതിന്റെ സൂചനയാണ് നൽകുന്നത്.
ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ തന്നെയാണ് തുടങ്ങിയത്. വ്യാപാരം തുടങ്ങിയ ഉടൻ സെൻസെക്സ് 400 പോയന്റിലേറെ ഉയർന്നപ്പോൾ നിഫ്റ്റി 125 പോയിന്റ് ഉയർന്ന് 11,800 പോയിന്റിലെത്തി. ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ മാറ്റമില്ലാതിരുന്നു.
Post Your Comments