മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം മാറുന്നതായി പരാതി. സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ ബിജെപി അനുഭാവികളെ ബഹ്ഷ്കരിക്കണം എന്നുള്ളത് ഇപ്പോൾ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരെ ബഹിഷ്കരിക്കണം എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ചില കച്ചവട സ്ഥാപനങ്ങൾ ബഹിഷ്കരിക്കണമെന്നും മറ്റും പ്രചാരണം ഉണ്ടായിരുന്നു.ഇതിനിടെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ മലപ്പുറം കുറ്റിപ്പുറത്ത് കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്നാണ് റിപ്പോർട്ട് .ഒടുവില്‍ സേവാഭാരതി വാഹനത്തില്‍ വെള്ളം എത്തിച്ചു നല്‍കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഹിന്ദുക്കള്‍ കൂടുതലായി താമസിക്കുന്ന കോളനിയിലെ കുടിവെള്ള വിതരണമാണ് തടസപ്പെടുത്തിയത്. തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയാണ് ഇവിടുത്തെ വീട്ടുകാര്‍ക്ക് കുടിവെള്ളം നല്‍കിയിരുന്നത്.
പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി പണി കിട്ടും; നപടിയുമായി സുല്‍ത്താന്‍ബത്തേരി നഗരസഭ
എന്നാല്‍, പൗരത്വ ബില്‍ സംബന്ധിച്ച പ്രതിഷേധങ്ങളുടെ പേരില്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിക്കുകയായിരുന്നു. സംഭവം അറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ ടാങ്കുകളിലായി കുടിവെള്ളം നിറച്ച് ഇവിടെ എത്തിക്കുകായിരുന്നു. കുടിവെള്ളം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്.
Post Your Comments