ശ്രീനഗര്‍: ജമ്മു കശ്മീര്‍ അവന്തിപോറയില്‍ പൊലീസും സുരക്ഷ സേനയും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. രണ്ട് പോലീസുകാര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. മേഖല ഇപ്പോള്‍ സുരക്ഷ സേനയുടെ നിയന്ത്രണത്തിലാണ്. കൊല്ലപ്പെട്ട തീവ്രവാദികള്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അവന്തിപോരിലെ സത്പൊക്രാന് ക്രൂ പ്രദേശത്താണ് ഏറ്റമുട്ടല്‍ നടക്കുന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വെടിവയ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്.
തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. അധികസേനയെ ഇവിടെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ‘അവന്തിപോറയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പോലീസും സുരക്ഷാ സേനയും ജോലി തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. ഏറ്റുമുട്ടലിനെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. കരസേനയുടെ 55 രാഷ്ട്രീയ റൈഫിള്‍ അംഗങ്ങളും പൊലീസും സംയുക്തമായാണ് പോരാട്ടം നടത്തിയത്.
Post Your Comments