ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിയ്ക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങൾക്കെതിരെ പൊലീസ് കേസെടുക്കന്നത് സെക്ഷൻ 505, സെക്ഷൻ 153 എ എന്നീ വകുപ്പുകൾ പ്രകാരം. മതം, ജാതി, ഭാഷ, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതോ, പരസ്പര ശത്രുത വളര്‍ത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തുന്നത് നിയവിരുദ്ധവും ശിക്ഷാനടപടികള്‍ക്ക് വിധേയമായിരിക്കുന്നതും ആണ് എന്നതാണ് സെക്ഷന്‍153 എ.
സെക്ഷൻ 505 പ്രകാരം പോലീസ് ഉദ്യോഗസ്ഥരെ ചുമതല നിര്‍വഹിക്കാന്‍ തടസമാകുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുകയോ കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്, ഭരണകൂടത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഒരു വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നത്, സമൂഹ്യ ക്രമസമാധാനം തകര്‍ക്കുന്നത്, ക്രമസമാധാനം തകര്‍ക്കാന്‍ ആളുകളെ പ്രേരിപ്പികയോ ചെയ്യുന്നത് കുറ്റകരമാണ്. ഈ വകുപ്പുകള്‍ പ്രകാരം ഒരു വ്യക്തിയെ വാറന്റിലാതെ തന്നെ അറസ്റ്റു ചെയ്യാനാകും. ഇതനുസരിച്ചാണ് പ്രതിഷേധക്കാര്‍ക്കെതിരായി ഇപ്പോൾ പൊലീസ് നടപടിയെടുക്കുന്നത്.
Post Your Comments