Latest NewsNewsIndia

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സ്വര്‍ഗവും പാകിസ്ഥാന്‍ നരകമാണെന്നും ന്യൂനപക്ഷ അവകാശ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു .

ഇന്ത്യയില്‍ ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണിപ്പോള്‍ നടക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് നുണയാണ്. പൗരത്വ നിയമത്തിന്റെ പേരില്‍ മറ്റുള്ളവര്‍ രാജ്യത്തെ വിഭജിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമംകൊണ്ട് ഇന്ത്യയില്‍ കാലങ്ങളായി താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് യാതൊരു പ്രശനവുമുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും. കൂടാതെ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനക്കെതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം മുസ്ലിംകളടക്കമുള്ള ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കില്ലെന്നും അവര്‍ എന്നെന്നും അഭിമാനിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരാണെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ ബില്ലിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button