കടുത്തുരുത്തി: വീട്ടിലേക്കു പോകുവാന്‍ രാത്രി ബസ് കാത്തുനിന്ന അമ്മയെയും മകളെയും മദ്യലഹരിയില്‍ ആക്രമിച്ച യുവാവ് പിടിയിൽ. കാണക്കാരി വട്ടുകുളം പട്ടമല രഞ്ജിത്താണ് (33) അറസ്റ്റിലായത്. നവംബര്‍ 30നാണ് സംഭവം നടന്നത്. കക്കയിറച്ചി കച്ചവടത്തിനു ശേഷം അമ്മയും മകളും രാത്രി 8.30നാണ് വീട്ടിലേക്ക് പോകുന്നത്. അന്നത്തെ ദിവസം ബസ് കാത്തുനിന്ന ഇരുവരുടെയും അടുത്തേക്ക് എത്തിയ രഞ്ജിത്ത് മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാള്‍ തള്ളി നിലത്തിട്ടു. ഇതോടെ യുവതി രഞ്ജിത്തിന്റെ കവിളത്തടിക്കുകയും തുടർന്ന് ഇയാൾ യുവതിയെ മർദ്ദിക്കുകയും ചെയ്തു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ രഞ്ജിത്ത് സമീപത്തെ ബാറിലേക്ക് പോയി. അമ്മയും മകളും അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് രാത്രി തന്നെ ബാറില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു. ഇതിനെതിരെ അമ്മയും മകളും വൈക്കം എ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കൂടുതൽ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തത്.
Post Your Comments