തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയായ ഷഹ്ല ഷെറിന്‍ എന്നും കേരളത്തിന്റെ ഒരു തീരാനൊമ്പരമായിരിക്കും. ഷഹ്ലയുടെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുഞ്ഞിന് അധികൃതര്‍ ഷഹ്ല ഷെറിന്‍ എന്ന് പേരിട്ടു. ആറു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മൂന്ന് കിലോ ഭാരമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനത്ത് ആരംഭിച്ച അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന പതിനാലാമത്തെ കുഞ്ഞാണ് ഇത്. കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിച്ചുള്ള അപകടങ്ങള്‍ തടയാനാണ് ഇത്തരത്തില്‍ അമ്മത്തൊട്ടില്‍ ആരംഭിച്ചത്.
നവംബര്‍ 20 നാണ് ഷഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പു കടിയേറ്റ് മരിച്ചത്. ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാല്‍ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെട്ട് മുറിവു പറ്റുകയായിരുന്നു. വിദ്യാര്‍ഥിനിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്ത അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണുയരുന്നത്.
Post Your Comments