പുത്തന്‍കുന്ന് (വയനാട്): ”പഠിക്കാന്‍ മിടുക്കിയായ മകള്‍ വലുതാവുമ്പോള്‍ ജഡ്ജിയാകണമെന്ന് പറയുമായിരുന്നു. മോള് പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല” – ഷഹല ഷെറിന്റെ മാതാവ് അഡ്വ. സജ്ന ആയിഷ പറഞ്ഞു. ‘മെഡിക്കല്‍ കോളജ് പോലുള്ള ഉയര്‍ന്ന ചികിത്സാസൗകര്യം ഇവിടെ ഉണ്ടാകണം’
നാലാം ക്ലാസു വരെ ബത്തേരി സെന്റ് ജോസഫ്സില്‍ പഠിച്ച ഷഹലയെ അഞ്ചാം ക്ലാസിലാണ് സര്‍വജന സ്കൂളില്‍ ചേര്‍ത്തത്. പാമ്പ് കടിയേറ്റതാണെന്നും ബത്തേരി ഗവ. താലൂക്കാശുപത്രിയിലാണുള്ളതെന്നും ഷഹലയുടെ പിതാവ് അഡ്വ. അബ്ദുല്‍ അസീസ് ഫോ ണില്‍ അറിയിച്ചപ്പോള്‍ സജ്ന വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് അവളുടെ ഫോണ്‍ വന്നത്. ‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല”. പിന്നെയാണ് ഷഹല ഛര്‍ദിച്ചത് അറിഞ്ഞത്. അങ്ങനെയാണ് ആശുപത്രിയില്‍ ഓടിയെത്തിയത്.
‘ഇടക്ക് ശ്വാസതടസ്സം നേരിടുന്ന അവസ്ഥയിലാണ് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ അവള്‍തന്നെ തുറന്നു പിടിച്ചു. പിന്നെ തളര്‍ച്ച കൂടിയപ്പോള്‍ ചേലോട് ആശുപത്രിയിലെത്തിച്ചു. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല’ -സജ്ന കണ്ണീരോടെ പറഞ്ഞു.അമീഗ ജെബിന്, ആഹിന്‍ ഇഹ്സാന്‍ എന്നിവരാണ് മറ്റു മക്കള്‍.
Post Your Comments