സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ(കുടുംബശ്രീ)യിലെ ഓഫീസ് സെക്രട്ടേറിയൽ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. സംസ്ഥാന മിഷൻ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിലായി 10 ഒഴിവുകളാണുള്ളത്. അപേക്ഷകർ 19000-43600(പുതുക്കിയത്)ശമ്പള സ്കെയിലിൽ ഇപ്പോൾ ജോലി ചെയ്തുവരുന്നവരായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടാവണം.
Post Your Comments