വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ ആന്റി വൈറസ് സോഫ്റ്റ് വെയറിന്റെ അമരക്കാരനായ മാകഫിയുടെ ജീവിതം ഒളിവില്‍… കൂട്ടിന് ലഹരിയും അര്‍ധ നഗ്ന സുന്ദരികളുടേയും ഒരു പട : മാകഫിയുടെ പിന്നാലെ അമേരിക്കന്‍ പൊലീസ് നേരത്തേ കഴിഞ്ഞുപോകാനുള്ള വരുമാനം മാത്രമുണ്ടായിരുന്ന മാകഫി സ്വന്തം പേരില്‍ ഇറക്കിയ സോഫ്റ്റ്വെയര് ക്ളച്ചുപിടിച്ചതോടെ കോടീശ്വരനായി മാറുകയായിരുന്നു. അതോടെ മാകഫിയുടേത് കുത്തഴിഞ്ഞ ജീവിതമായി. ഇന്‍കം ടാക്സ് അടയ്ക്കില്ല, വരുമാനത്തിന്റെ രേഖകള്‍ അധികൃതര്‍ക്ക് നല്‍കില്ല ലഹരി ഇഷ്ടംപോലെ ഉപയോഗിയ്ക്കും തുടങ്ങി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചായിരുന്നു മാകഫിയുടെ ജീവിതം. ഇതോടെ അമേരിക്കന്‍ പൊലീസിന്റെ നോട്ടപ്പുള്ളിയുമായി. കേസുകള്‍ തുടര്‍ക്കഥയായതോടെ അമേരിക്കയില്‍ നിന്ന് നാടുവിട്ട മാകഫി ഇപ്പോള്‍ ഏതോ അജ്ഞാത കേന്ദ്രത്തിലാണ്. അടുത്തിടെ മാകഫിയുടേതായി ഒരു അഭിമുഖം പുറത്തുവന്നിരുന്നു. അമേരിക്കന്‍ പൊലീസ് പിന്നാലെയുള്ളതിനാല്‍ എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല.
മയക്കുമരുന്നിന് അടിമയാണ് മാകഫി എന്നാണ് പൊലീസ് പറയുന്നത്. പരിചരണത്തിന്
അര്‍ദ്ധനഗ്ന സുന്ദരിമാരുടെ ഒരു പടതന്നെയുണ്ട്. അത്യന്താധുനിക ആയുധങ്ങളേന്തിയ അംഗരക്ഷകരുടെ നടുവിലാണ് മാകഫിയുടെ ഈ അടിച്ചുപൊളി. കഴിഞ്ഞതവണ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ചു.ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അന്നേ പറഞ്ഞെങ്കിലും മലപോലെ കേസുകളുള്ളതിനാല്‍ ആ ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല.
2009ല്‍ ഉള്ളതെല്ലാം വിറ്റുപെറുക്കിയ വന്‍ തുകയുമായി മാകഫി ഒറ്റപ്പെട്ട ദ്വീപായ അബേര്‍ഗ്രിസ് കീയിലെ കൊട്ടാരംപോലും തോറ്റുപോകുന്ന പടുകൂറ്റന്‍ വീട് സ്വന്തമാക്കി. ശരിക്കും അറുമാതിക്കലായിരുന്നു അവിടെ . ഒന്നിനും ഒരു വിലക്കില്ല. മയക്കുമരുന്ന് യഥേഷ്ടം ഉപയോഗിക്കും. ലൈംഗികതയ്ക്ക് അതിര്വരുമ്ബുകളില്ല. ദ്വീപുവാസികളായ യുവതികളെ ഒപ്പം താമസിപ്പിച്ചു. തോക്കേന്തിയ അംഗ രക്ഷകരുടെ അകമ്ബടിയോടെയല്ലാതെ വീട്ടില്‍ നിന്ന് മാകഫി പുറത്തിറങ്ങിയിരുന്നില്ല. പക്ഷേ, 2012ല്‍ അയല്‍വാസിയായ അമേരിക്കക്കാന് ഗ്രിഗറി എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ശരിക്കും ശനിദശ തുടങ്ങി. ഇതുമായി തനിക്കൊരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ഇനി അവിടെ തങ്ങുന്നത് പന്തിയല്ലെന്ന് വ്യക്തമായതോടെ ഒളിച്ചോടി. പക്ഷേ, ഗ്വാട്ടിമാലയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള ശ്രമത്തിനിടെ പിടിയിലായി. അമേരിക്കയിലേക്കുതന്നെ നാടുകടത്തപ്പെട്ടു. ഇതോടെ മാകഫിയുടെ ലീലാവിലാസങ്ങള്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. ഇതിനിടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകവെ ഈ വര്‍ഷം തുടക്കത്തില്‍ അധികമാരും അറിയാതെ ഒരു ബോട്ടില്‍ അമേരിക്കവിട്ടു. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തിനാല്‍ അമേരിക്കന്‍ അധികൃതര്‍ പിന്നാലെ കൂടിയതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതെന്നാണ് പിന്നീട് അയാള്‍ പറഞ്ഞത്. ഒളിവിലായിരുന്നാലും വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പറഞ്ഞു. പക്ഷേ, ജൂലായില്‍ ബോട്ടില്‍ വന്‍ ആയുധശേഖരങ്ങള്‍ കണ്ടെത്തിയതോടെ ഡൊമിനിക്കന്‍ അധികൃതര്‍ തടഞ്ഞുവച്ചു.
ഇരുനൂറോളം കേസുകളാണ് മാകഫിയുടെ പേരിലുള്ളത്. പിടിക്കപ്പെട്ടാല്‍ പുറത്തുവരില്ലെന്ന് അയാള്‍ക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഓരോ നീക്കവും വ്യക്തമായ പ്ളാനിംഗോടെയാണ്.മാകഫിയോ ഒപ്പമുള്ളവരോ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഒരുതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുനടക്കില്ല. താമസസ്ഥലത്ത് അതിസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments