ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ വിമത ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച്.ഡി. കുമാരസ്വാമി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായ ബച്ചഗൗഡയുടെ മകന് ശരത് ബച്ചഗൗഡയെ പിന്തുണയ്ക്കുമെന്നു കുമാരസ്വാമി പറഞ്ഞു. ശരത് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനു ബിജെപി ടിക്കറ്റ് നിഷേധിച്ചു.
ഹോസ്കോട്ട് മണ്ഡലത്തില്‍നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ശരത് അറിയിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ജെഡിഎസ് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കുമാരസ്വാമി പറഞ്ഞു. ശരത്തിനു തങ്ങളുടെ പിന്തുണ ആവശ്യമുണ്ടെങ്കില്‍ പിന്തുണയ്ക്കും. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.ഉപതെരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ ജെഡിഎസ് മത്സരിക്കും. ഇതിനകം 14 സീറ്റുകളിലും സ്ഥാനാര്‍ഥികളായി.
Post Your Comments