Latest NewsNewsIndia

അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് : യോഗി ആദിത്യ നാഥിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം

ന്യൂ ഡൽഹി : അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിവേദനം. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ ഗോപാൽ ദാസിന്റേതാണ് ആവശ്യം. സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ക്ഷേത്രം പണിയാൻ ചുമതലപ്പെടുത്തുന്ന ട്രസ്റ്റിന്‍റെ അധ്യക്ഷനായി യോഗി ആദിത്യനാഥ് തന്നെ വേണം. ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മഹന്ത് എന്ന നിലയിലാണ് യോഗി ആദിത്യ നാഥിനെ ട്രസ്റ്റ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പദവിയിലിരിക്കെ തന്നെ ഗോരഖ്നാഥ് ക്ഷേത്രത്തിന്‍റെ മുഖ്യ തന്ത്രിയെന്ന നിലയിലും, ഗോരക്ഷ പീഠത്തിൻ്റെ നേതാവ് എന്ന നിലയിലും യോഗി ആദിത്യ നാഥ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ട്രസ്റ്റിൽ ആരൊക്കെ അംഗങ്ങളാവണമെന്നത് സംബന്ധിച്ച പ്രാഥമിക രൂപരേഖയുണ്ടാക്കിയിട്ടുണ്ടെന്നും, ക്ഷേത്ര ട്രസ്റ്റിൽ രാമജന്മഭൂമി ന്യാസിനും അംഗത്വം വേണമെന്നും ആവശ്യപ്പെട്ടതായും നൃത്യ ഗോപാൽ ദാസ് പറഞ്ഞു

Also read : അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button