കൊച്ചി : സ്വർണ്ണ വിലയിൽ വർദ്ധനവ്. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് പവന് 28,640 രൂപയിലും, ഗ്രാമിന് 3,580 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ദിവസം പവന് 240 രൂപയും,ഗ്രാമിന് 30രൂപയും കുറഞ്ഞു ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നിത്. നാലാം തീയതി ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞു. ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നിത്.
ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ വർദ്ധനവ് രേഖപ്പെടുത്തി. സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,491.24 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.97ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,965.70 ഡോളറുമാണ് വില .
വെള്ളി ഗ്രാമിന് 48.75 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 390 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 48,750 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Post Your Comments