KeralaLatest NewsNews

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി : ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കുന്നു : ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി കേരളത്തെ ബാധിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കുന്നു. വാര്‍ഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നടത്താനാകില്ല . ഈ സാഹചര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടവയുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു. ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി ഇവിടെ കേരളത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also : കേരള ബജറ്റ് ദീര്‍ഘകാല ആവശ്യവും സാധ്യതകളും പഠിച്ച് തയ്യാറാക്കിയത് -ഇ.പി ജയരാജന്‍

അതേസമയം, കേരളത്തിനു വാങ്ങാവുന്ന വായ്പയില്‍ കേന്ദ്ര സര്‍ക്കാര്‍ 6,645 കോടി രൂപ വെട്ടിക്കുറച്ചു. അതിനുപുറമേ കേന്ദ്ര നികുതി വിഹിതത്തില്‍ ഈ വര്‍ഷം 5,370 കോടി രൂപയുടെ കുറവുണ്ടാകും.

കോര്‍പറേറ്റ് നികുതിയില്‍ 1,75,000 കോടി രൂപയുടെ ഇളവു കേന്ദ്രം പ്രഖ്യാപിച്ചതിന്റെ ഫലമായാണിത്. സംസ്ഥാന ജിഎസ്ടി വരുമാനത്തില്‍ 5,623 കോടി രൂപയുടെ കുറവ് ഇതിനു പുറമേയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button