കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് സൂചന. മേയറോട് തിരുവനന്തപുരത്ത് എത്താന്‍ കെ.പി.സി.സി നിർദേശം നൽകി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ സാഹചര്യങ്ങള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മേയറെ ധരിപ്പിക്കും. സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള നിര്‍ദേശം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹാജരാകാനുള്ള നിർദ്ദേശം. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് കൊച്ചിമേയറെ മാറ്റണമെന്ന ആവശ്യം ഉയർന്നത്. അതേസമയം മേയര്‍ക്ക് പിന്തുണയുമായി കൗണ്‍സിലര്‍മാരും രംഗത്ത് എത്തുകയുണ്ടായി.
Read also: സൗമിനി ജെയ്‌നിനെതിരെ പ്രതിഷേധം ശക്തം; എ,ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്, മേയര്‍ കസേര തെറിച്ചേക്കും
ആരാകും അടുത്ത മേയര്‍ എന്നുള്ള ചര്‍ച്ചകളും കൊച്ചിയില്‍ സജീവമായി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു , പാലാരിവട്ടത്തു നിന്നുള്ള കൗണ്‍സിലര്‍ വികെ മിനിമോള്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മേയര്‍ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിര്‍ണയത്തില്‍ നിര്‍ണ്ണായകമാകും.കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ മേയര്‍മാറ്റത്തിന് പുറമെ, കെപിസിസി പുനഃസംഘടനയും ചര്‍ച്ചയാകും.
Post Your Comments