ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ.കൊച്ചി മേയര്‍ സൗമിനി ജെയിന് പരാജയമാണെന്ന് ഹൈബി ഈഡന് എംപി തുറന്നടിച്ചു. മേയര്‍ തല്‍സ്ഥാനത്ത് തുടരണമോയെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്നും ഹൈബി ഈഡന് ആവശ്യപ്പെട്ടു. ഭരണമാറ്റത്തിന്റെ സൂചന നല്‍കിയാണ് ഹൈബി ഈഡന് മേയര്‍ക്കെതിരെ രൂക്ഷമായി സംസാരിച്ചത്.
എന്‍എസ്എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
പൊതുജനത്തിന്റെ വികാരം മനസിലാക്കുന്നതില്‍ നഗരസഭ സമ്പൂര്‍ണ പരാജയമാണെന്നും ഹൈബി ഈഡന് പറഞ്ഞു.നഗരസഭയുടെ വീഴ്ച പാര്‍ട്ടിക്ക് തിരിച്ചടിയായി. വോട്ടുകള്‍ ചോര്‍ന്നു. തിരുത്തല്‍ നടപടിക്ക് നഗരസഭ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം തിരുത്തിക്കുമെന്നും നഗരസഭക്കെതിരായ ജനരോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ചൂണ്ടിക്കാട്ടി ഹൈബി പറഞ്ഞു.ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് കൃത്യമായ ഉത്തരമില്ല. വിവാദങ്ങളില്‍ കെപിസിസി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments