Latest NewsIndiaNews

പത്തിലധികം പാക് സൈനികരും നിരവധി ഭീകരരും കൊല്ലപ്പെട്ടു: സ്ഥിരീകരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി•പാക്‌ അധീന കാശ്മീരില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ആര്‍ട്ടിലറി ഗണ്ണുകള്‍ ഉപയോഗിച്ചാണ്‌ ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ ഭീകര ക്യാപുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 6 മുതല്‍ 10 വരെ പാക്‌ സൈനികര്‍ കൊല്ലപ്പെട്ടതായി കരസേനാ മേധാവി പറഞ്ഞു. മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു. നിരവധി ഭീകരരും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക്‌ ഉണ്ടായ ആള്‍നാശം നമുക്ക് ലഭിച്ച വിവരങ്ങളെക്കാള്‍ വലുതായിരിക്കുമെന്നും റാവത്ത് പറഞ്ഞു.

അതിര്‍ത്തിയിലെ പ്രകോപനത്തിന് പാക് സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും തകര്‍ത്ത് ഇന്ത്യ ചുട്ടമറുപടിയാണ് നൽകിയത്. ഭീകരരുടെ ലോഞ്ച് പാഡുകളിലേയ്ക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ വന്‍ ആള്‍നാശമുണ്ടായി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമിഷണറെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി.

നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് സൈനികര്‍ക്കും ഒരു നാട്ടുകാരനും ജീവന്‍ നഷ്ടമായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ മറവില്‍ ഭീകരര്‍ക്ക് അതിര്‍ത്തി നുഴഞ്ഞുകയറാന്‍ പതിവുപോലെ അവസരം നല്‍കുകയായിരുന്നു പാക്കിസ്ഥാന്‍. ഇതിന് പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പാക് സൈനിക പോസ്റ്റുകളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നീലം താഴ്‍വരയില്‍ ഭീകരരെ അതിര്‍ത്തി കടത്തിവിടാനുള്ള നാല് ലോഞ്ചിങ് പാഡുകള്‍ തകര്‍ത്തു. ജുറ, കുന്‍ദല്‍ഷാന്‍ തുടങ്ങി വിവിധ മേഖലകളിലെ ഭീകരതാവളങ്ങളും നാമാവശേഷമാക്കി.

ലഷ്ക്കറിന്‍റെയും ഹിസ്ബുള്‍ മുജാഹിദീന്‍റെയും ഭീകരരെ വധിച്ചു. ആര്‍ട്ടിലറി തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. പാക് സൈനികരും കൊല്ലപ്പെട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കരസേന മേധാവി ബിപില്‍ റാവത്തുമായി സ്ഥിതി ചര്‍ച്ച ചെയ്തു. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ നാട്ടുകാരായ മൂന്നുപേര്‍ക്ക് പരുക്കേറ്റു.

വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. അതേസമയം ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഒന്‍പത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ടതായും പാക് സൈനിക വക്താവ് അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button