ചര്‍മത്തിലെ ചുളിവുകളെ കുറിച്ചോര്‍ത്ത് നോ ടെന്‍ഷന്‍.. ചുളിവുകള്‍ മാറ്റാന്‍ ഇതാ ബദാം എന്നഅത്ഭുതം. പ്രായമാകലിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധിവരെ ചില ഭക്ഷണങ്ങള്‍ക്കാകും. ബദാം അതിലൊന്നാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ബദാം. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ദിവസവും ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനം. ചര്‍മാരോഗ്യവും അണ്ടിപ്പരിപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ബദാമിന്റെ ഈ ഗുണം വ്യക്തമായത്.
ആര്‍ത്തവം വരാത്ത 12 മാസങ്ങള്‍ക്കു ശേഷമുള്ള സമയത്തെയാണ് ആര്‍ത്തവ വിരാമഘട്ടമായി പറയുന്നത്. കലിഫോര്‍ണിയ സര്‍വകലാശാലാ ഗവേഷകര്‍ ആരോഗ്യമുള്ള, ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ 16 ആഴ്ച നീണ്ട ഒരു പഠനം നടത്തി. പഠനത്തില്‍ പങ്കെടുത്ത ഒരു ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ബദാം ലഘു ഭക്ഷണമായി നല്കി. ഇത് ദിവസവും ഉള്ളില്‍ ചെല്ലുന്ന കാലറിയുടെ 20 ശതമാനം വരും. കണ്ട്രോള് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ഇതേ കാലറി ഉള്ള ധാന്യമോ മറ്റ് ഭക്ഷണങ്ങളോ നല്കി.
ഈ ലഘുഭക്ഷണം കൂടാതെ, പഠനത്തില്‍ പങ്കെടുത്തവര്‍ പതിവു ഭക്ഷണവും കഴിച്ചു. എന്നാല്‍ മറ്റ് നട്സുകളോ നട്സുകള്‍ അടങ്ങിയ ഉല്പന്നങ്ങളോ കഴിച്ചില്ല.
പഠനത്തിന് മുമ്പും പഠനം തുടങ്ങി നാലാഴ്ച, എട്ട് ആഴ്ച, 12 ആഴ്ച, 16 ആഴ്ച എന്നീ കാലയളവുകളിലും ചര്‍മം പരിശോധിച്ചു. ഓരോ തവണയും മുഖത്തെ ചുളിവുകള്‍ ഹൈ റെസല്യൂഷന്‍ ഫേഷ്യല്‍ ഇമേജിങ് ഉപയോഗിച്ചായിരുന്നു പരിശോധന.
16 ആഴ്ച നീണ്ട പഠനം അവസാനിച്ചപ്പോഴേക്കും കണ്ട്രോള് ഗ്രൂപ്പില്‍ ഉള്ളവരെ അപേക്ഷിച്ച് ബദാം ലഘു ഭക്ഷണമായി കഴിച്ച ഗ്രൂപ്പില്‍ ഉള്ളവരുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി കണ്ടു. ചര്‍മത്തിലെ ചുളിവുകളുടെ വീതി 10 ശതമാനവും കാഠിന്യം 9 ശതമാനവും കുറഞ്ഞു.
ആന്റിഓക്സിഡന്റായ ജീവകം ഇ ധാരാളം അടങ്ങിയ ബദാമില്‍ എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളും പോളിഫിനോളുകളും ഉണ്ട്.
ദിവസവും ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍.’ – ഗവേഷകനും കലിഫോര്‍ണിയ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ ഡെര്‍മറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറുമായ രാജാശിവമണി പറഞ്ഞു. ഫൈറ്റോ തെറാപ്പി റിസര്‍ച് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments