Latest NewsKeralaNews

അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിയത് പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍

തിരുവനന്തപുരം: അയ്യപ്പ വിശ്വാസികളെ വ്രണപ്പെടുത്തിയത് പിണറായി സർക്കാരാണെന്ന് തുറന്നടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ത്ഥിയെ കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കൃത്യമായ ചരിത്രം അറിയാവുന്നത് കൊണ്ടാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ALSO READ: വൈദ്യപരിശോധനയ്ക്കായി വിലങ്ങഴിച്ച അടിപിടി കേസിലെ പ്രതി രക്ഷപെട്ട് ഓടിച്ചെന്ന് കയറിയത് പോലീസ് സ്റ്റേഷനില്‍

ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഈ ഉപ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തി കൊണ്ടുവന്നത് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റെ ആണെന്നും ശബരിമലയെ കലാപഭൂമിയാക്കിയതും വിശ്വാസികളെ കുത്തി നോവിച്ചതും പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: വീട്ടമ്മയുടെ ഹോബി കൗമാരക്കാരായ ആൺകുട്ടികളുമായി സെക്സിൽ ഏർപ്പെടൽ; മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

രാഷ്ട്രീയ ബോധമുള്ള ആരും അങ്ങനെ പറയില്ലെന്നും പാലാ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വിജയത്തെ സത്യസന്ധമായി വിലയിരുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിശ്വാസികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ നവോത്ഥാന നേതാവാകുവാനുള്ള പാഴ് ശ്രമത്തിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button