Latest NewsNewsSports

ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ് : മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ

മോസ്‌കോ: ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിൽ മൂന്നാം മെഡൽ നേട്ടവുമായി ഇന്ത്യ. മേരി കോം, മഞ്ജു റാണി എന്നിവര്‍ക്കൊപ്പം ജമുന ബോറോയും മെഡലുറപ്പിച്ചു. 54 കിലോ വിഭാഗത്തില്‍ ജര്‍മനിയുടെ ഉര്‍സുല ഗോട്ട്‌ലോബിനെ 4-1 എന്ന സ്‌കോറിനു തോൽപ്പിച്ചാണ് സെമിയിലെത്തിയത്. സെമിയിൽ താ യ്‌ലന്‍ഡിന്റെ ചുതാമത് റക്‌സത്താണ് ജമുനയുടെ എതിരാളി.

ആറു തവണ ലോക ചാംപ്യനായിട്ടുള്ള ഇന്ത്യയുടെ മേരി കോം 51 കിലോ ഗ്രാം വിഭാഗത്തില്‍ ആദ്യം തന്നെ സെമി ഉറപ്പാക്കിയിരുന്നു. കൊളംബിയയുടെ വലെന്‍സിയ വിക്ടോറിയയെ തോല്പിച്ചായിരുന്നു സെമി പ്രവേശനം. ലോക ബോക്‌സിംഗില്‍ എട്ടു മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് മേരി കോം.

48 കിലോ ഗ്രാം വിഭാഗത്തില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ 4-1ന് വീഴ്ത്തിയാണ് മഞ്ജു റാണി സെമി ഉറപ്പാക്കിയത്. ഇതാദ്യമായാണ് മഞ്ജു റാണി ലോക ബോക്‌സിംഗില്‍ സെമിയിലെത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button