ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതല്‍ ഉന്മേഷവും ഊര്‍ജ്ജസ്വലതയും നല്കാന് കരിമ്ബിന് ജ്യൂസ് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും. പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, അയണ്‍ തുടങ്ങിയ പല ധാതുക്കളുടേയും കലവറയാണ് കരിമ്പിന് ജ്യൂസ്.
ഉന്മേഷത്തിനും ആരോഗ്യത്തിനും മാത്രമല്ല, തടി കുറയ്ക്കാനും ഇനി കരിമ്പിന് ജ്യൂസ് മതി. നൂറ് ഗ്രാം കരിമ്ബിന് ജ്യൂസില്‍ വെറും 270 കലോറി മാത്രം അടങ്ങിയിരിക്കുന്നു എന്നതും നാച്ചുറല്‍ ഷുഗര്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്നതും കരിമ്ബിന് ജ്യൂസിന്റെ മാത്രം പ്രത്യേകതയാണ്.
ദിവസവും ഒരു ഗ്ലാസ് കരിമ്ബിന് ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും കരിമ്ബിന് ജ്യൂസ് ഏറെ ഗുണകരമാണ്.
Post Your Comments