Life Style

ഓർമ്മക്കുറവാണോ പ്രശനം? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

മാനസിക സമ്മര്‍ദ്ദം മധ്യവയസ്‌കരായ സ്ത്രീകളില്‍ ഓര്‍മ്മക്കുറവ് ഉണ്ടാക്കുന്നതായി പഠനം. വിവാഹമോചനം, ജോലി നഷ്ടപെടല്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നിവയുണ്ടാക്കുന്ന മാനസിക സംഘര്‍ഷം കാല ക്രമേണ ഓര്‍മ്മക്കുറവിന് കാരണമാകുമെന്നാണ് പഠനം. വ്യക്തമാക്കുന്നത്. അള്‍ഷിമേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 60 വയസ് കഴിഞ്ഞ ആറ് സ്ത്രീകളിലൊരാള്‍ക്ക് മറവി രോഗം പിടിപെടുന്നുണ്ട്.

പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അഡ്രിനാലിന്‍ , കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ സ്ത്രീകളുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഇത് സ്ത്രീകളില്‍ മറവി രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

47 വയസുള്ള 900 പേരെ നിരീക്ഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പഠന വിവരം വ്യക്തമാക്കുന്നത്. യു എസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സിന്‍സിയ മണ്‍റോയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button