ട്രിപ്പോളി : അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ലിബിയയില്‍ തെക്കുപടിഞ്ഞാറൻ മേഖലയിൽ ലിബിയൻ ദേശീയ സേനയും യുഎസ് ആഫ്രിക്ക കമാൻഡും സംയുക്തമായാണ് ആക്രമണം നടത്തിയത്. വ്യേമാക്രമണത്തിൽ സാധാരണ പൗരന്മാരാരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് വിവരം. തെക്കുപടിഞ്ഞാറൻ മേഖലയിൽ നിരവധി ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Post Your Comments