തിരുവനന്തപുരം: കിഫ്ബി സുതാര്യമാണെന്നും വിവരങ്ങൾ ഓണ്‍ലൈനായി പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നൽകാൻ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കാള്‍ സുതാര്യമായ ഏത് പദ്ധതിയാണ് കേരളത്തില്‍ വേറെയുള്ളത്. കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍ വിശദീകരിക്കും. പോരെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി വഴി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതിന്റെ ഭാഗമായി പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എന്‍ജിനീയര്‍ നിയമനം തുടങ്ങി വിവിധ നടപടികളില്‍ ക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments