വാഷിങ്ടൻ: ഫെയ്സ്ബുക് സി ഇ ഒ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും കൂടിക്കാഴ്ചയുടെ ചിത്രം ട്രംപ് ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് നിയന്ത്രണം സംബന്ധിച്ച് സാമാജികരുമായി ചർച്ചയ്ക്കെത്തിയാണ് സക്കർബർഗെന്ന് ഫെയ്സ്ബുക് വിശദീകരിച്ചു.
ALSO READ: കാര് റാലിക്കിടെ റേസിങ്ങ് ട്രാക്കിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
ഡെമോക്രാറ്റുകളെ സഹായിച്ചു എന്നും സ്വകാര്യത ലംഘിക്കുകയാണെന്നും ട്രംപ് പലവട്ടം ഫെയ്സ്ബുക്കിനെ വിമർശിച്ചിട്ടുണ്ട്. 5 മാസം മുൻപ് യുഎസ് കോൺഗ്രസ് മുൻപാകെ ഇതേ വിഷയത്തിൽ സക്കർബർഗിനെ വിളിച്ചുവരുത്തിയിരുന്നു.
Post Your Comments