ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായി അധികൃതർ അറിയിച്ചു.
ALSO READ: വേറിട്ട ചിത്രങ്ങളുടെ പിന്നിലെ ക്ലിക്ക്; പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു
ബി.ഐ.എസ് ( ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് ) അനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇന്ന് കയറ്റി അയക്കുന്നത് നൂറോളം രാജ്യങ്ങളിലേക്കാണ്. ഇതിൽ യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടുന്നു.
2018 ൽ പ്രധാനമന്ത്രിയുടെ ഓഫീസും നിതി ആയോഗും നൽകിയ നിർദ്ദേശം അനുസരിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് നടപ്പിൽ വരുത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. അമേരിക്ക , ബ്രിട്ടൻ , ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് സ്വന്തമായി നാഷണൽ സ്റ്റാൻഡേഡ് അനുസരിച്ച് ഇതുവരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചിരുന്നത്.
ഇനി ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് കരാർ ഒപ്പിടുന്നതും ബി.ഐ.എസ് സ്റ്റാൻഡേഡ് അനുസരിച്ചായിരിക്കും. ഏറ്റവും അത്യാവശ്യമായിരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് വേണ്ടി സൈന്യം കാത്തിരുന്നത് നിരവധി വർഷങ്ങളാണ്. 2018 ലാണ് മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി സൈനികർക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാനുള്ള കരാറിൽ പ്രതിരോധ വകുപ്പ് ഒപ്പുവച്ചത്. ഈ ജാക്കറ്റുകൾ ഇതിനോടകം തന്നെ സൈന്യത്തിന് നൽകിത്തുടങ്ങിയിട്ടുണ്ട്.
Post Your Comments